Posted On
date_range Updated On
date_range സൈക്കിൾ യാത്രികനെ ഇടിച്ചിട്ടു; ഓടുന്ന ഓട്ടോറിക്ഷയിൽ അഭ്യാസം: മുട്ടൻ പണി നൽകി പൊലീസ്
ന്യൂഡൽഹി: തിരക്കേറിയ പാലത്തിലൂടെ ഓട്ടോറിക്ഷയുമായി അഭ്യാസപ്രകടനം നടത്തിയവർക്കെതിരെ നടപടിയുമായി ഡൽഹി പൊലീസ്. ഓട്ടോറിക്ഷ പിടിച്ചെടുത്ത പൊലീസ് യുവാക്കളിൽ നിന്ന് 32000 രൂപ പിഴ ചുമത്തി.
ഡൽഹിയിലെ സിഗ്നേച്ചർ പാലത്തിൽ യുവാക്കൾ ഓട്ടോറിക്ഷയുമായി അഭ്യാസപ്രകടനം നടത്തുന്ന വിഡിയോ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. അഭ്യാസപ്രകടനത്തിനിടെ ഒരു സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിടുകയും ചെയ്തിരുന്നു. വിഡിയോക്കെതിരെ വ്യാപകവിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് നടപടി.
ഓട്ടോ ഓടിച്ചിരുന്ന ശിവ എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ ഗാസിയാബാദ് സ്വദേശിയാണ്. ഇയാൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.