Posted On
date_range Updated On
date_range ഡൽഹിയിൽ കോവിഡ് ബാധിച്ച് മലയാളി ആരോഗ്യപ്രവർത്തക മരിച്ചു
ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഡൽഹിയിൽ മലയാളി ആരോഗ്യപ്രവർത്തക മരിച്ചു. തിരുവല്ല ഓതറ സ്വദേശിനി റേച്ചൽ േജാസഫാണ് മരിച്ചത്. 46 വയസായിരുന്നു.
റോക്ക്ലാൻഡ് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ചയാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പുലർച്ചെ അഞ്ചുമണിയോടെ മരിച്ചു. ഭർത്താവിനും മകനുമൊപ്പം തുഗ്ലക്കാബാദിലായിരുന്നു താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.