Posted On
date_range Updated On
date_range മലയാളി ഡോക്ടർ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചു
ലണ്ടൻ: ബ്രിട്ടനിൽ മലയാളി ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ഡോ. പൂർണിമ നായർ (56) ആണ് മരിച്ചത്. ഡൽഹി മലയാളിയായ പൂർണിമ സ്റ്റോക്ടൺ ഓൺ ടീസിലെ ആശുപത്രിയിൽ ഒരാഴ്ചയിലേറെയായി വെൻറിലേറ്ററിെൻറ സഹായത്തോടെ ചികിത്സയിലായിരുന്നു.
സ്കോട്ട്ലൻഡിലെ ഡർഹമിനു സമീപം ബിഷപ് ഓക്ക്ലൻഡിലെ സ്റ്റേഷൻ വ്യൂ മെഡിക്കൽ സെൻററിൽ ജി.പി ആയി പ്രവർത്തിച്ചു വരികയായിരുന്നു ഇവർ.
സന്ദർലാൻഡ് റോയൽ ആശുപത്രിയിലെ സീനിയർ സർജൻ ശ്ലോക് ബാലുപുരിയാണ് ഭർത്താവ്. മകൻ: വരുൺ. സംസ്കാരം ബ്രിട്ടനിൽ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.