Posted On
date_range Updated On
date_range അരിവാൾകൊണ്ട് വയർ കീറി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് ഏഴുവർഷം കഠിനതടവ്
കൊല്ലം: അരിവാൾ കൊണ്ട് വയർ കീറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മീനാട് താഴംവടക്ക് കാഞ്ഞരക്കാട്ട് പുത്തൻവീട്ടിൽ ചന്ദ്രൻപിള്ളയെയാണ് കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എ. സമീർ ശിക്ഷിച്ചത്.
2013 സെപ്റ്റംബർ 26ന് വൈകീട്ട് ചാത്തന്നൂർ കളിയാകുളം കുളിക്കടവിലാണ് കേസിനാസ്പദമായ സംഭവം. മീനാട് കളിയാകുളം മാവിലഴികത്ത് വീട്ടിൽ താഹ ഇയാളുടെ പുരയിടത്തിൽ പശുവിനെ കയറ്റിയതിലുള്ള വിരോധത്താലാണ് അരിവാൾ കൊണ്ട് വയറ്റിൽ മാരകമായി മുറിവേൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.