Posted On
date_range Updated On
date_range മയക്കുമരുന്ന് ഉപയോഗം നിർത്താൻ ഉപദേശിച്ചു; സ്കൂട്ടർ കത്തിച്ച് പ്രതികാരം
ഹരിപ്പാട്: സ്കൂട്ടർ കത്തിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കരുവാറ്റ ചാമ പറമ്പിൽ വടക്കതിൽ അരുൺ മോഹനാണ് (22 ) ഹരിപ്പാട് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ 11ന് രാത്രിയിലായിരുന്നു സംഭവം. അരുണിന്‍റെബന്ധുവായ പാലപ്പമ്പിൽ കോളനിയിൽ രതീഷിന്‍റെ സ്കൂട്ടറാണ് കത്തിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മയക്കുമരുന്ന് ഉപയോഗിക്കുന്ന അരുണിനെ രതീഷ് വീട്ടിലെത്തി ഉപദേശിച്ചതാണ് കാരണം. കുരുമുളക് സ്പ്രേ കണ്ണിൽ അടിച്ച് സ്കൂട്ടർ എടുത്തു കൊണ്ടുപോയതിന് ശേഷം കരുവാറ്റ ചർച്ചിൻ്റെ സമീപം ഇട്ട് കത്തിക്കുകയായിരുന്നു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ അരുണിനെ ഇന്നലെ കരുവാറ്റ ഭാഗത്തുനിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.