പ്രതി ദേവരാജ്

വനിത പഞ്ചായത്ത് അംഗത്തിന് അശ്ലീല വീഡിയോകൾ   അയച്ച പ്രതി പിടിയിൽ.

നെടുമങ്ങാട് :വനിത പഞ്ചായത്ത് അംഗത്തിന് അശ്ലീല വീഡിയോകൾ   അയച്ച പ്രതി പിടിയിൽ.  കന്യാകുമാരി ജില്ലയിൽ വിളവൻകോട് വെള്ളാംകോട് പന്തൽവിള സി എസ് ഐ ചർച്ചിന് സമീപം ഡോർ നമ്പർ 1/150 ൽ ദേവരാജ് എന്ന വിജയകുമാർ ( 40) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

വനിത പഞ്ചായത്ത് അംഗത്തിന്റെ മൊബൈൽ ഫോണിലേക്ക് പത്തോളം അശ്ലീല ലൈംഗിക വീഡിയോകൾ അയച്ചും വീഡിയോകാൾ ചെയ്ത് ലൈംഗിക ചുവയോടെ സംസാരിച്ചും അശ്ലീല വീഡിയോ സൈറ്റുകളുടെ ലിങ്കുകൾ അയച്ചും മാനഹാനിയും മനോവിഷമവും വരുത്തിയതിനാണ് അംഗത്തിന്റെ പരാതിയിയിൽ ഇയാൾക്കെതിരെ കേസെടുത്തത്.

നെടുമങ്ങാട്  എ എസ് പി രാജ് പ്രസാദ് ന്ഴെറ നേതൃത്വത്തിൽ   നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ , എസ് ഐ സുനിൽ ഗോപി തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമംഗങ്ങൾ എന്നിവർ ചേർന്നാണ് സൈബർ സെല്ലിന്ഴെറ സഹായത്തോടെ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Tags:    
News Summary - arrested for sending pornographic videos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.