തൃശൂരി​െല തോൽവി; ബി.ജെ.പിയിൽ കൂട്ട നടപടി; ഒമ്പതുപേർക്ക്​ സസ്​പെൻഷൻ

തൃശൂർ: ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയ​ത്തെത്തുടർന്ന്​ ബി.ജെ.പിയിൽ കൂട്ട അച്ചടക്ക നടപടി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണ​െൻറ പരാജയത്തിലൂടെ വിവാദത്തിലായ തൃശൂർ കോർപറേഷൻ കുട്ടൻകുളങ്ങര ഡിവിഷൻ മുൻ കൗൺസിലർ ഐ. ലളിതാംബിക, ഇവരുടെ മരുമകനും ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറിയുമായ കെ. കേശവദാസ്, ഭാര്യ അരുണ, സഹോദരൻ മനീഷ് എന്നിവരെയും കയ്പ്പമംഗലത്ത് നിന്നുള്ള പോണത്ത് ബാബു, ഒല്ലൂർ മണ്ഡലത്തിലെ ചന്ദ്രൻ മാടക്കത്തറ, ഗുരുവായൂർ നിയോജകമണ്ഡലത്തിലെ പ്രശോഭ് മോഹൻ, ജ്യോതി കൂളിയാട്ട്, ചേലക്കര നിയോജകമണ്ഡലത്തിലെ ഉഷ ദിവാകരൻ എന്നിവരെയുമാണ്​ ബി.ജെ.പിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന്​ സസ്‌പെൻഡ് ചെയ്തത്​. ആറ് വർഷത്തേക്കാണ്​ ഇവരെ സംസ്ഥാന അധ്യക്ഷൻ സസ്‌പെൻഡ് ചെയ്തതെന്ന്​ ജില്ല പ്രസിഡൻറ്​ കെ.കെ. അനീഷ്കുമാർ അറിയിച്ചു.

കുട്ടൻകുളങ്ങരയിൽ വോട്ട് മറിച്ചെന്ന ആരോപണമുയർന്നിരുന്നു. സീറ്റ് നിഷേധിച്ചതിനെതുടർന്ന് പലരും പ്രചാരണ രംഗത്തിറങ്ങാതിരുന്നതും വിവാദമായിരുന്നു. ഫലപ്രഖ്യാപനത്തിന് ശേഷം സമൂഹ മാധ്യമങ്ങളിൽ അപവാദം പ്രചരിപ്പിക്കുന്നതായി ആരോപിച്ച് ബി. ഗോപാലകൃഷ്ണനെതിരെ കേശവദാസ് പൊലീസിൽ പരാതി നൽകിയത് ബി.ജെ.പിയിലും സംഘ്​പരിവാറിലും ചർച്ചക്കിടയാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ആർ.എസ്.എസ് നേതൃത്വവും ഹിന്ദു ഐക്യവേദി നേതൃത്വവും ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് നടപടി. ഇതിനിടെ കേശവദാസും കുടുംബവും ഇടതുപക്ഷത്തേക്ക് പോവുന്നതായും സൂചനകളുണ്ട്. അതേസമയം, നടപടിയുമായി ബന്ധപ്പെട്ട് പാർട്ടി അറിയിപ്പുകളൊന്നുമില്ലെന്ന് കെ. കേശവദാസ് പറഞ്ഞു. എന്ത്‌ സംഘടനവിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവുമാണ് നടത്തിയതെന്ന് അറിയില്ല.

വിശദീകരണം തേടുകയോ കാര്യമെന്താണെന്ന് അറിയിക്കുകയോ ചെയ്തിട്ടില്ല. തനിക്കും കുടുംബത്തിനുമെതിരെ മുതിർന്ന നേതാവ്​ അപവാദം പ്രചരിപ്പിച്ചതിനെതിരെയാണ് പരാതി നൽകിയത്. പരാതി നൽകിയയാളെ പുറത്താക്കുന്നത് എന്ത്‌ ന്യായമാണെന്നും കേശവദാസ് ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.