കൊലപാതക രാഷ്​ട്രീയത്തി​െനതിരെ വി.എസ്​ ശബ്​ദമുയർത്തണം -യൂത്ത്​ കോൺഗ്രസ്​

തിരുവനന്തപുരം: സി.പി.എം തുടരുന്ന കൊലപാതക രാഷ്​ട്രീയത്തിനെതിരെ പാർട്ടിയുടെ സംസ്​ഥാന സമ്മേളനത്തിൽ ശബ്​ദമുയർത്താൻ തയാറാകണമെന്നാവശ്യ​െപ്പട്ട്​ യൂത്ത്​ കോൺഗ്രസ്​ സംസ്​ഥാന പ്രസിഡൻറ്​ ഡീൻ കുര്യാക്കോസ്​ വി.എസ്​. അച്യുതാനന്ദന്​ തുറന്ന കത്തയച്ചു. ആവശ്യം അംഗീകരിക്കാൻ പാർട്ടി നേതൃത്വം തയാറാകുന്നി​െല്ലങ്കിൽ ആലപ്പുഴ സമ്മേളനത്തിലേതുപോലെ ഇത്തവണയും സമ്മേളനം ബഹിഷ്​കരിക്കാൻ തയാറാകണമെന്നും കത്തിൽ അദ്ദേഹം വി.എസിനോട്​ ആവ​ശ്യപ്പെട്ടു.

കണ്ണൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ്​ പ്രവർത്തകൻ ഷുഹൈബി​െന സി.പി.എം പ്രവർത്തകർ കൊലപ്പെടുത്തിയ സാഹചര്യത്തിലാണ്​ തുറന്ന കത്ത്​. ആർ.എം.പി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് സമാനമാണ് ഷുഹൈബി​​െൻറ കൊലപാതകം. ചന്ദ്രശേഖരൻ കൊ​ലക്കേസിലെ പ്രതികൾ ജയിലിലായിട്ടും സി.പി.എം ഒരുപാഠവും പഠിച്ചിട്ടി​െല്ലന്നതിന്​ തെളിവാണ്​ ഷുഹൈബി​​െൻറ കൊലപാതകം. 

 ശുഹൈബി​​െൻറ കൊലപാതകത്തിലെ എതിർപ്പ് വെറുമൊരു പ്രതിഷേധത്തിൽ മാത്രം ഒതുക്കിനിർത്തരുത്​. സി.പി.എമ്മി​​െൻറ കൊലപാതക രാഷ്​ട്രീയം അവസാനിപ്പിക്കാൻ നേതൃത്വത്തിനുമേൽ സമ്മർദം ചെലുത്താൻ പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവെന്ന നിലയിൽ വി.എസിന്​ ബാധ്യതയുണ്ടെന്നും കത്തിൽ ഒാർമിപ്പിച്ചു. 

Tags:    
News Summary - Deen Kuriakose want to VS said the Shuhab Murder Case in CPM State Conference -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.