Posted On
date_range Updated On
date_range തീരുമാനം ഉചിതമായ സമയത്ത്- ജോസ് കെ. മാണി
കോട്ടയം: മുന്നണി പ്രവേശം സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്ന് ജോസ് കെ. മാണി. ഇതുവരെ ഒരു മുന്നണിയുമായും ചര്‍ച്ച നടത്തിയിട്ടില്ല. ഒരു രാഷ്ട്രീയ നിലപാടും എടുത്തിട്ടില്ല. 99 ശതമാനം പാര്‍ട്ടി പ്രവര്‍ത്തകരും ഒപ്പമാണെന്നതാണ് ശക്തി. എല്ലാ പ്രതിസന്ധികളും തരണം ചെയ്യും. മാണി സാറിനെ പുറത്താക്കിയത് അനീതിയാണ്. കേരള കോണ്‍ഗ്രസ് അടിത്തറയുള്ള പാര്‍ട്ടിയാണെന്നും ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു.
കേരള കോൺഗ്രസിന് ജനകീയ അടിത്തറ ഉള്ളതുകൊണ്ടാണ് ഇടതുനേതാക്കൾ നല്ല അഭിപ്രായം പറഞ്ഞത്. പ്രതികരണത്തിൽ സന്തോഷമേയുള്ളൂവെന്നും ജോസ്. കെ മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.