ബിനീഷി​െൻറ വീട്ടിൽനിന്ന് ഡെബിറ്റ് കാർഡ് പിടിച്ചെടുത്ത സംഭവം ആസൂത്രിതമെന്ന് അഭിഭാഷകൻ

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ നടന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് റെയ്ഡും മയക്കുമരുന്ന് കേസിലെ പ്രതിയായ മുഹമ്മദ് അനൂപി​െൻറ ഡെബിറ്റ് കാർഡ് കണ്ടെത്തിയതും ആസൂത്രിതമാണെന്ന് ബിനീഷി​െൻറ അഭിഭാഷകൻ കർണാടക ഹൈകോടതിയിൽ വാദിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷി​െൻറ ജാമ്യാപേക്ഷയിലുള്ള വിശദമായ വാദം നടക്കുന്നതിനിടെയാണ് ബിനീഷി​െൻ അഭിഭാഷകൻ അഡ്വ. ഗുരുകൃഷ്ണകുമാർ ഇക്കാര്യം കോടതിയെ അറിയിച്ചത്. ബുധനാഴ്ച രാവിലെ ആരംഭിച്ച വാദം ഒന്നര മണിക്കൂറോളം തുടർന്നു. ജൂലൈ അഞ്ചിന് ബിനീഷി​െൻ അഭിഭാഷക​െൻറ തുടർവാദം നടക്കും. ഇതിനുശേഷം എതിർവാദം ഉന്നയിക്കാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് ബുധനാഴ്ച സമയം അനുവദിച്ചു.

വിശദമായി അന്വേഷണം നടത്തിയിട്ടും ബിനീഷിന് മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് (എന്‍.സി.ബി.) കണ്ടെത്താനായില്ല. എൻ.സി.ബി കേസിൽ ബിനീഷ് പ്രതിയല്ലെന്നും ഈ കേസിലെ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസെടുത്തിരിക്കുന്നതെന്നും അഭിഭാഷകൻ പറഞ്ഞു. അതിനാൽ കേസ് നിലനിൽക്കില്ല. ബിനീഷി​െൻ അക്കൗണ്ടിലുണ്ടായിരുന്നത് വ്യാപാര ഇടപാടുകളിലൂടെ ലഭിച്ച പണമാണ്. ബിനീഷിെൻറ അക്കൗണ്ടില്‍ മൂഹമ്മദ് അനൂപ് പണം നിക്ഷേപിച്ചതായി ഇ.ഡി.ക്കും വ്യക്തമായ തെളിവുള്ളതായി പറയുന്നില്ലെന്നും സംശയം ഉണ്ടെന്ന് മാത്രമാണ് കുറ്റപത്രത്തിൽ പറയുന്നതെന്നും അഭിഭാഷകന്‍ വാദിച്ചു.

തിരുവനന്തപുരത്തെ ബിനീഷി​െൻ വീട്ടിൽ നടന്ന റെയ്ഡ് ഇല്ലാത്ത തെളിവുണ്ടാക്കാൻ ഇഡി ആസൂത്രണം ചെയ്താണ്. ഡെബിറ്റ് കാർഡ് ഇ.ഡി കൊണ്ടുവെച്ചതാണെന്നും സംശയമുണ്ട്. വാദം നടക്കുന്നതിനിടെ കേസ് ആദ്യം കേട്ട ബെഞ്ചിലേക്ക് കൈമാറട്ടെയെന്ന് ജഡ്ജി ആവർത്തിച്ചു ചോദിച്ചെങ്കിലും നിലവിലെ ബെഞ്ച് തന്നെ പരിഗണിച്ചാൽ മതിയെന്ന് അഭിഭാഷകൻ അറിയിച്ചു. തിങ്കളാഴ്ചയോടെ ജാമ്യഹരജിയിൽ ബിനീഷി​െൻ വാദം പൂർത്തിയാകും. തുടർന്ന് ഇ.ഡിയുടെ മറുവാദം കഴിഞ്ഞശേഷമായിരിക്കും വിധിയുണ്ടാകുക. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി. അറസ്​റ്റ് ചെയ്തത്. നവംബര്‍ 11നു ശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്​റ്റഡിയിലാണ്.

Tags:    
News Summary - debit card seized from Bineeshs house was palnned says lawyer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.