സ്വാമി ശാശ്വതീകാനന്ദയുടെ മരണം: അന്വേഷണ പുരോഗതി റിപ്പോർട്ട്​ തേടി ഹൈകോടതി

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ പുരോഗതി സംബന്ധിച്ച്​ ഹൈകോടതി റിപ്പോർട്ട്​ തേടി. പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ സർക്കാർ നിയോഗിച്ചെങ്കിലും അന്വേഷണം നിലച്ചെന്നും തുടരന്വേഷണത്തിന്​ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട്​ പാലക്കാട് ആസ്ഥാനമായ ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻറൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് ഐസക് വർഗീസ് നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ്​ ബെച്ചു കുര്യൻ തോമസിന്‍റെ ഇടപെടൽ.

ഈ ആവശ്യമുന്നയിച്ച്​ 2015ലാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്. എറണാകുളം ക്രൈംബ്രാഞ്ച് സൂപ്രണ്ട് 2015ൽ നൽകിയ അന്വേഷണ പുരോഗതി റിപ്പോർട്ടാണ് ഫയലിലുള്ളതെന്നും പുതിയ റിപ്പോർട്ട് വേണമെന്നും കോടതി പറഞ്ഞു. പുതിയ റിപ്പോർട്ട്​ സമർപ്പിക്കാൻ സമയം അനുവദിക്കണമെന്ന സർക്കാറിന്‍റെ ആവശ്യം അനുവദിച്ച കോടതി, ഹരജി ജൂൺ 19ലേക്ക്​ മാറ്റി.

Tags:    
News Summary - Death of Swami Saswathikananda: High Court seeks progress report of investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.