???. ????. ??????????????

ഡോ. എസ്. വിദ്യാ പ്രകാശ് അന്തരിച്ചു

കോഴിക്കോട്​: പ്രമുഖ ഹോമിയോപതി ഡോക്​ടർ എസ്. വിദ്യാ പ്രകാശ് (60) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്​ച പുലർച്ചെയാണ് മരിച്ചത്​. 

പ്രമുഖ ഹോമിയോ ഡോക്​ടറും കോഴിക്കോട് ഹോമിയോ കോളേജ് പ്രിൻസിപ്പലുമായിരുന്ന ഡോ. കെ.എസ്. പ്രകാശത്തി​​െൻറ മകനാണ്. സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപതിക്സി​​െൻറ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഹോമിയോപതി ഡോക്ടർമാരുടെ സംഘടനയായ ഐ.എച്ച്.കെയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു ഡോ.വിദ്യാപ്രകാശ്.

ഭാര്യ: രാജുല വിദ്യാ പ്രകാശ്. മക്കൾ: ഡോ. വിദ്യാലക്ഷ്മി പ്രകാശ്, ഡോ. ശ്രീലക്ഷ്മി പ്രകാശ്, ഡോ, രാജ് പ്രകാശ്. സംസ്ക്കാരം വെള്ളിയാഴ്​ച വൈകുന്നേരം മൂന്നിന് കോഴിക്കോട് സിവിൽ സ്‌റ്റേഷന് മുൻപിലെ വീട്ടുവളപ്പിൽ നടക്കും.

Tags:    
News Summary - death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.