??????

ദേഹാസ്വാസ്ഥ്യം: യുവാവ് മരിച്ചു

പൂച്ചാക്കൽ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് യുവാവ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് പതിനൊന്നാം വാർഡ് കളപ്പുരയ്ക്കൽ പൊന്നപ്പൻ -അം ബിക ദമ്പതികളുടെ മകൻ ശാലീഷ് (27)ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. സഹോദരൻ ശ്യാമി​​െൻറ വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശാലീഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുൻപ് ബൈക്ക് അപകടത്തിൽ തലക്ക്​ പരിക്കേറ്റിരുന്ന ഇയാൾ ഇടയ്ക്കിടെ ഇത്തരത്തിൽ ആസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടായിരുന്നുവെന്നും ഇതിന് മരുന്ന് കഴിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി.
 

Tags:    
News Summary - death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.