Posted On
date_range Updated On
date_range വീണ വിജയനും സി.എം.ആർ.എല്ലും തമ്മിലുള്ള ഇടപാട്: അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് പരാതി നല്‍കി
കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനി സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയെന്ന് ജനപക്ഷം നേതാവും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിനാണ് പരാതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക ഇടപാടുകൾ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷിക്കണമെന്ന് നേരത്തെ തന്നെ ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ, അന്വേഷണം നടക്കാത്തതു കൊണ്ടാണ് പരാതി നല്‍കിയത്. 15 ദിവസത്തിനുള്ളിൽ ഏജൻസി അന്വേഷണം തുടങ്ങിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.