വൈത്തിരിയിൽ ആഴ്ചകളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

വൈത്തിരി: ദേശീയ പാതയിൽ പൂക്കോട് തടാകം ജംക്ഷനിൽ തളിപ്പുഴ പാലത്തിനടുത്ത് പുഴയോട് ചേർന്ന ഓടക്കാട്ടിൽ ആഴ്ചകളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. സമീപത്തെ ബാഗിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചു മാനന്തവാടി കൂളിവയൽ സ്വദേശി ബാലന്‍റെ (56) മൃതദേഹമാണ് കണ്ടെത്തിയതെന്ന് വൈത്തിരി പൊലീസ് പറഞ്ഞു.


ബാലൻ ലോട്ടറി വിൽപനക്കാരാണ്. ആഴ്ചയിലൊരിക്കൽ തളിപ്പുഴ ഭാഗത്തു വരാറുണ്ടെന്ന് തദ്ദേശവാസികൾ പറയുന്നു. മൃതദേഹം തിരിച്ചറിയാനാവാത്ത വിധം അഴുകിയിട്ടുണ്ട്. ബാഗിൽനിന്ന് ലോട്ടറി ടിക്കറ്റുകളും പണവും മൊബൈൽ ഫോണും ലഭിച്ചിരുന്നു. ബാലനെ കാൺമാനില്ലെന്നു കുടുംബം പനമരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ലോറി ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കൽപ്പറ്റ ഡി.വൈ.എസ്‍പി പി.ടി ജേക്കബ്, വൈത്തിരി സി.ഐ പ്രവീൺ കുമാർ, എസ്ഐ ജിതേഷ് എന്നിവർ സ്ഥലത്തെത്തി.

Tags:    
News Summary - deadbody found in vythiri-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.