Posted On
date_range Updated On
date_range അണക്കെട്ടിൽ മരിച്ചനിലയിൽ
തൃശ്ശിലേരി: നവീകരിച്ച് കഴിഞ്ഞ ദിവസം തുറന്ന തൃശ്ശിലേരി പന്നിയോട്ടെ അണക്കെട്ടിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. ചേക്കോട്ട് കോളനിയിലെ നാരായണനാണ് (51) മരിച്ചത്.
അണക്കെട്ടിൽ കുളിക്കാനിറങ്ങിയവർ മൃതദേഹംകണ്ട് തിരുനെല്ലി പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വയനാട് ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: ഉഷ. മക്കൾ: നന്ദു, നയന, നാഗേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.