റിനാദ്, മുഹമ്മദ് ഷറഫ് ഫാസിൽ
Posted On
date_range Updated On
date_range കടലിൽ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: കളിക്കുന്നതിനിടെ കടലിൽ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി.
തോട്ടട ബീച്ചിനടുത്ത് അഴിമുഖത്ത് ഒഴുക്കിൽപ്പെട്ട കാണാതായ ആദികടലായി ഫാത്തിമാസിൽ ഷറഫുദ്ദീെൻറ മകൻ മുഹമ്മദ് ഷറഫ് ഫാസിൽ (15), ആദി കടലായി വട്ടക്കുളം ബൈത്തുൽ ഹംദിൽ ബഷീറിെൻറ മകൻ മുഹമ്മദ്റിനാദ്(14) എന്നിവരുടെ മൃതദേഹങ്ങളാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഇരുവരെയും കടലിൽ കാണാതായത്. അഴിമുഖത്തിനടുത്ത് കൂട്ടുകാരൊത്ത് കളിക്കുന്നതിനിടെ കടലിൽ വീണ പന്ത് എടുക്കാനുള്ള ശ്രമത്തിനിടെ കടലിലേക്ക് ഒഴുകി പോവുകയായിരുന്നു.
നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.