കൊല്ലം നഗരമധ്യത്തിലെ കിണറ്റില്‍  മധ്യവയസ്കന്‍ മരിച്ചനിലയില്‍

കൊല്ലം: ചിന്നക്കട റെസിഡന്‍സി റോഡിനു സമീപത്തെ ആള്‍താമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റില്‍ മധ്യവയസ്കന്‍േറതെന്ന് കരുതുന്ന മൃതദേഹം അഴുകിയനിലയില്‍ കണ്ടത്തെി. ബിവറേജസ് ഒൗട്ട്ലറ്റിനു സമീപം കന്‍േറാണ്‍മെന്‍റ് നോര്‍ത്ത് നഗറിലെ വീട്ടുവളപ്പിലെ കിണറ്റില്‍ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. മൂന്നാഴ്ചയിലേറെ പഴക്കമുണ്ട്. തിരിച്ചറിയാനാകാത്ത വിധം ശരീരമാസകലം പുഴുവരിച്ചനിലയിലാണ്. 60 വയസ്സിനു മുകളില്‍ പ്രായം വരും. 

അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെതുടര്‍ന്ന് പരിസരവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. കിണറ്റില്‍ അഞ്ചടി താഴ്ചയില്‍ വെള്ളമുണ്ടായിരുന്നു. രണ്ടു വര്‍ഷം മുമ്പ് കാണാതായ ചിന്നക്കട കുളത്തില്‍ പുരയിടത്തില്‍ കൃഷ്ണകുമാറിന്‍േറതെന്ന് കരുതുന്ന മൃതദേഹം റോഡിന്‍െറ എതിര്‍ഭാഗത്തെ വീടിന്‍െറ സെപ്റ്റിക് ടാങ്കില്‍നിന്ന് ചൊവ്വാഴ്ച കണ്ടത്തെിയിരുന്നു.  സംഭവത്തില്‍ പ്രതിയായ മുരുകന്‍ ഒളിവിലാണ്. കൂടാതെ സമീപത്തു താമസിക്കുന്ന വയോധികനെ 20 ദിവസമായി കാണാതായിരുന്നു. കിണറ്റില്‍ മൃതദേഹം കണ്ടത്തെിയതിനെ തുടര്‍ന്ന് മുരുകന്‍െറയും വയോധികന്‍െറയും ബന്ധുക്കള്‍ സ്ഥലത്തത്തെി. ഈസ്റ്റ് എസ്.ഐ എസ്. ജയകൃഷ്ണന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘം മൃതദേഹം പുറത്തെടുത്തു. 60 വയസ്സിനു മുകളില്‍ വരുമെന്ന് കണ്ടത്തെി. 
വയോധികന്‍െറ മകന് മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. തിരിച്ചറിയാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.  മൃതദേഹം കണ്ടത്തെിയ കിണറിനോട് ചേര്‍ന്ന വീട്ടില്‍ വര്‍ഷങ്ങളായി ആള്‍പ്പാര്‍പ്പില്ല. 

നഗരത്തിന്‍െറ പല ഭാഗങ്ങളില്‍നിന്നുള്ള മാലിന്യവും ഇവിടെ തള്ളാറുണ്ട്. ദുര്‍ഗന്ധം പതിവായതിനാലാകാം വിവരമറിയാന്‍ വൈകിയതെന്ന് പൊലീസ് പറഞ്ഞു. വീടിന്‍െറ വാതിലുകളെല്ലാം തകര്‍ത്തനിലയിലാണ്.  സാമൂഹികവിരുദ്ധരുടെ താവളം കൂടിയാണ് ഇവിടം. വീട്ടിലേക്കുള്ള വഴികള്‍ നിറയെ ഒഴിഞ്ഞ മദ്യക്കുപ്പികളാണ്. രണ്ട് ബിവറേജസ് ഒൗട്ട്ലറ്റുകളില്‍ മദ്യം വാങ്ങുന്ന ഒരുവിഭാഗം ആള്‍പ്പാര്‍പ്പില്ലാത്ത ഈ വീട്ടിലും പരിസരത്തുമായി തമ്പടിക്കാറുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു. 

Tags:    
News Summary - dead body in kollam town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.