ഗുരുവായൂരിൽ നിന്ന് പകൽ തീവണ്ടികൾ

തൃശൂർ: നീണ്ട 26 മാസത്തെ കോവിഡ് ഇടവേളക്കു ശേഷം ഗുരുവായൂരിൽനിന്ന് പകൽ തീവണ്ടികൾ വീണ്ടും ഓടിത്തുടങ്ങുന്നു. മേയ് 30 മുതൽ എല്ലാ ദിവസവും രാവിലെ 6.10ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടുന്ന 06438 എറണാകുളം -ഗുരുവായൂർ എക്സ്പ്രസ് 8.45ന് ഗുരുവായൂരിലെത്തും. രാവിലെ 9.05ന് ഗുരുവായൂരിൽനിന്ന് പുറപ്പെടുന്ന 06445 ഗുരുവായൂർ -തൃശൂർ എക്സ്പ്രസ് 9.35ന് തൃശൂരിലെത്തും.

മടക്കയാത്രയിൽ 06446 തൃശൂർ -ഗുരുവായൂർ എക്സ്പ്രസ് 11.25ന് തൃശൂരിൽനിന്ന് പുറപ്പെട്ട് 11.55ന് ഗുരുവായൂരിലെത്തും. 06447 ഗുരുവായൂർ- എറണാകുളം എക്സ്പ്രസ് ഉച്ചക്ക് 1.30ന് ഗുരുവായൂരിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 4.40ന് എറണാകുളം ജങ്ഷനിൽ എത്തിച്ചേരും.

ഗുരുവായൂരിലെ റെയിൽവേ മേൽപാലത്തിന്‍റെയും തൃശൂർ -കുറ്റിപ്പുറം റോഡിന്‍റെയും നിർമാണം മൂലം റോഡ് ഗതാഗതം ദുഷ്കരമായ സാഹചര്യത്തിൽ ഗുരുവായൂരിലേക്കുള്ള പകൽ തീവണ്ടികൾ ആരംഭിക്കുകയെന്നത് ഏറെ നാളുകളായുള്ള ആവശ്യമായിരുന്നു.

കോവിഡ് നിയന്ത്രണങ്ങൾക്ക് അയവു വന്നതു മുതൽ മുതിർന്ന പൗരന്മാരടക്കമുള്ള ഭക്തരുടെ വലിയ തിരക്കാണ് ഗുരുവായൂരിൽ അനുഭവപ്പെടുന്നത്. പകൽ തീവണ്ടികൾ വീണ്ടും ഓടുന്നത് അത്തരക്കാർക്ക് ഏറെ സൗകര്യമാകും. വൈകീട്ട് ഗുരുവായൂരിൽനിന്ന് തൃശൂരിലേക്കും തിരിച്ചുമുള്ള വണ്ടി മാത്രമാണ് ഇനി ഓടാൻ ബാക്കിയുള്ളത്. അതും താമസിയാതെ സർവിസ് ആരംഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് യാത്രികർ.

Tags:    
News Summary - Day train services from Guruvayur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.