പിടിവലിക്കിടെ പിതാവ്​ കുത്തേറ്റ്​ മരിച്ച സംഭവം: മകൾ റിമാൻഡിൽ

ചിറ്റൂർ: പിടിവലിക്കിടെ വയോധികൻ കുത്തേറ്റ്‌ മരിച്ച സംഭവത്തിൽ മൂത്ത മകൾ മാലതിയെ (23) റിമാൻഡ്​ ചെയ്തു. എരുത്തേമ്പതി ആർ.വി.പി പുതൂർ മുത്തുകൗണ്ടർകളം എസ്. കാളിയപ്പനാണ്‌ (57) ബുധനാഴ്ച രാവിലെ കൊല്ലപ്പെട്ടത്.

ചൊവ്വാഴ്‌ച രാത്രി മദ്യപിച്ചെത്തിയ കാളിയപ്പൻ ഭാര്യയും മക്കളുമായി വഴക്കുണ്ടായി. തുടർന്ന് ഇയാളെ പുറത്താക്കി വാതിലടച്ചു. ബുധനാഴ്ച രാവിലെ വാതിൽ തുറക്കാനാവശ്യപ്പെട്ട് വീണ്ടും ബഹളം വെച്ചു. വാതിൽ തുറന്നതോടെ മുറിയിൽ പച്ചക്കറി മുറിക്കുകയായിരുന്ന മാലതിയുടെ കഴുത്തിൽ പിടിച്ച്‌ ഞെരിച്ചു. തുടർന്നുണ്ടായ പിടിവലിക്കിടെയാണ് അബദ്ധത്തിൽ കാളിയപ്പന് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു.

ഫോറൻസിക് വിദഗ്ധ സൗഫീനയുടെ നേതൃത്വത്തിൽ സംഭവസ്ഥലം പരിശോധിച്ചു. സി.ഐ പി. അജിത് കുമാർ, എസ്.ഐ.എസ് അൻഷാദ്, എ.എസ്.ഐ പി.എ. റഹ്മാൻ, സി.പി.ഒമാരായ എം. നൗഷാദ്, എം. ഹരിദാസ്, കെ. രാമസ്വാമി, ഡബ്ല്യു.എസ്.സി.പി.ഒമാരായ സി. പരമേശ്വരി, വി. സുജിത എന്നിവരുടെ നേതൃത്വത്തിൽ വീട്ടിൽ തെളിവെടുപ്പ് നടത്തിയ ശേഷം മാലതിയെ മജിസ്ട്രേറ്ററിന്​ മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൃതദേഹം പോസ്​റ്റ്​മോർട്ടത്തിന്​ ശേഷം സംസ്കരിച്ചു. ഭാര്യ: ജ്ഞാന ശകുന്തള. ഇളയ മകൾ: പവിത്ര. 

Tags:    
News Summary - Daughter remanded in father's murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.