പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലന തീയതി മാറ്റി

തിരുവനന്തപുരം: 2024 പാർലമെൻ്റ് തെരഞ്ഞെടുപ്പ് ജോലികൾക്കായി തിരുവനന്തപുരം ജില്ലയിൽ നിയോഗിക്കപ്പെട്ടിട്ടുള്ള പോളിങ് ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 12, 13 തീയതികളിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നിശ്ചയിച്ചിരുന്ന രണ്ടാംഘട്ട പരിശീലനം മാറ്റി. ഏപ്രിൽ 12 ന് പങ്കെടുക്കേണ്ടിയിരുന്ന ജീവനക്കാർ ഏപ്രിൽ 17 ബുധനാഴ്ചയും, ഏപ്രിൽ 13 ന് പങ്കെടുക്കേണ്ടിയിരുന്ന ജീവനക്കാർ ഏപ്രിൽ 18 വ്യാഴാഴ്ചയും, അതാത് പരിശീലന കേന്ദ്രങ്ങളിലെ അതാതു ബാച്ചുകളിൽ ഹാജരാകേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കലക്ടർ അറിയിച്ചു.

എറണാകുളം ജില്ലയിലെ 14 നിയമസഭാ നിയോജക മണ്ഡലങ്ങളിലും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 12, 13 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന പരിശീലനം ഏപ്രിൽ 17, 18 തീയതികളിലേക്ക് മാറ്റിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കലക്ടർ അറിയിച്ചു. 12 ലെ പരിശീലനം 17 നും 13 ലെ പരിശീലനം 18 നും നടക്കും. വേദികളിലും സമയത്തിലും മാറ്റം ഉണ്ടായിരിക്കുന്നതല്ല. ഏപ്രിൽ 15, 16 തീയതികളിലെ പരിശീലനത്തിന് മാറ്റമില്ല.

Tags:    
News Summary - Date of training of polling officials changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.