Posted On
date_range Updated On
date_range യന്ത്രത്തകരാർ; നെടുമ്പാശേരി -ദമ്മാം വിമാനം വൈകുന്നു
കൊച്ചി: യന്ത്ര തകരാറിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ദമ്മാമിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുന്നു. രാവിലെ 8.38ന് പുറപ്പെടേണ്ട ജെറ്റ് എയർവേഴ്സ് വിമാനമാണ് വൈകുന്നത്. ഇതേതുടർന്ന് യാത്രക്കാർ അനിശ്ചിതത്വത്തിലാണ്. തകരാർ പരിഹരിച്ചതിന് ശേഷം ഉടൻ പുറപ്പെടുമെന്നാണ് വിമാന അധികൃതർ നൽകുന്ന വിശദീകരണം.
ഇതിനെതുടർന്ന് ദമ്മാമില്‍ നിന്നും ഇന്ന് ഉച്ചക്ക് പുറപ്പെടേണ്ടിയിരുന്ന ദമ്മാം^കോഴിക്കോട് ജെറ്റ് എയര്‍വേസ് വിമാനവും വൈകുന്നു. യന്ത്രത്തകരാരുള്ള വിമാനം ദമ്മാമില്‍ എത്തിയാല്‍ മാത്രമെ ഇവിടെ നിന്നും കോഴിക്കോട്ടേക്കുളള യാത്രക്കാര്‍ക്ക് യാത്ര തിരിക്കാന്‍ കഴിയൂ. ചെക്ക് ഇന്‍ കഴിഞ്ഞ യാത്രക്കാര്‍ ദമ്മാം എയര്‍പോര്‍ട്ടില്‍ കുടുങ്ങി കിടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.