കോലഞ്ചേരി: ദലിത് ഭൂ സമരം അട്ടിമറിക്കാൻ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് സമര സമിതി നേതാവ് നിരാഹാര സമരം ആരംഭിച്ചു. പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്ത ദലിത് ഭൂ അവകാശ സമര മുന്നണി നേതാവ് വി.കെ ജോയിയാണ് പൊലീസ് കസ്റ്റഡിയിൽ നിരാഹാര സമരം ആരംഭിച്ചത്.
കെ.പി.എം.എസ് പ്രവർത്തകരെ ജാതിപ്പേര് വിളിച്ചെന്ന പരാതിയിൽ ഇദ്ദേഹത്തെ ബുധനാഴ്ച്ച വൈകിട്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇത് കള്ളക്കേസാണെന്നാണ് സമര സമിതിയുടെ ആരോപണം. സമരം പൊളിക്കാൻ പുത്തൻകുരിശ് സി.ഐയും, എസ്.ഐയും പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്നും സമരസമിതി കുറ്റപ്പെടുത്തുന്നു.
പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ ആലുവ എസ്.പി.ഓഫീസിലേക്ക് മാർച്ച് നടത്തും. നാളെ വടയമ്പാടി ദളിത് കോളനിയിൽ നിൽപ് സമരവും നടത്തും. അതേ സമയം അറസ്റ്റിലായ ജോയിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.