ഡി.എ.കെ.എഫിന്റെ മാധ്യമസംവാദം : സിദ്ധാർത്ഥ്‌ വരദരാജൻ ഉദ്ഘടാനം ചെയ്യും

തിരുവനന്തപുരം: വിജ്ഞാനസ്വതന്ത്ര്യം, അറിവിൻ്റെ ജനാധിപത്യവൽക്കരണം തുടങ്ങിയവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (ഡി.എ.കെ.എഫ്) തിങ്കളാഴ്ച തിരുവനന്തപുരം ഹസൻ മരക്കാർ ഹാളിൽ സംഘടിപ്പിക്കുന്ന മാധ്യമസംവാദം വൈകീട്ട് നാലിന് മാധ്യമപ്രവർത്തകനും ‘ദ വയർ’ സ്ഥാപകനും 2020-ലെ ഡോയ്‌ഷെ-വെല്ലെ അന്താരാഷ്ട്ര ഫ്രീഡം സ്പീച് അവാർഡ് ജേതാവുമായ സിദ്ധാർഥ് വരദരാജൻ ഉദ്ഘടാനം ചെയ്യും.

‘മാധ്യമങ്ങൾ അടിച്ചമർത്തപ്പെടുമ്പോൾ’ എന്നത് മുഖ്യവിഷയമായ സംവാദത്തിൽ ഡോ.ടി.എം. തോമസ് ഐസക്, എം.ജി. രാധാകൃഷ്‌ണൻ, ജോൺ ബ്രിട്ടാസ് എം.പി, എം. സ്വരാജ്, കെ.ജെ. ജേക്കബ്, കെ.കെ. ഷാഹിന, സരിത മോഹനൻ ഭാമ, ടി.എം. ഹർഷൻ, വി.ബി. പരമേശ്വരൻ, അനുപമ ജി. നായർ തുടങ്ങിയവർ സംബന്ധിക്കും. ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായസ്വതന്ത്ര്യം സൈബർ നിയമങ്ങളുടെ രൂപത്തിലും അല്ലാതെയും ഇല്ലാതാക്കാനും സെൻസെർഷിപ്പിലേക്കു രാജ്യത്തെ നയിക്കാനും കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങളുടെ അവസാനത്തെ ഉദാഹരണമാണ് ‘ന്യൂസ് ക്ലിക്ക്’ എന്ന മാധ്യമ സ്ഥാപനത്തിനുനേരെ നടത്തിയിരിക്കുന്ന അമിതാധികാരപ്രേയോഗം.

അവർ ഭീകരനിയമം ചുമത്തി അറസ്റ്റുചെയ്തിരിക്കുന്നത് രാജ്യത്തെ പ്രമുഖ ശാസ്ത്രപ്രചാരകനും ഫ്രീ സോഫ്റ്റ്വെയർ മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ പ്രബീർ പുർകായസ്ഥ ഉൾപ്പെടെയുള്ളവരെ ആണ്. ഈ പശ്ചാത്തലത്തിലാണ് മാധ്യമസ്വതന്ത്ര്യം ഉയർത്തി പിടിച്ച് ഡി.എ.കെ.എഫ് സംവാദം സംഘടിപ്പിക്കുന്നത്.

Tags:    
News Summary - DAKF's press conference: Siddharth Varadarajan to inaugurate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.