കേന്ദ്രമന്ത്രി നിർമല സീതാരാമൻ കേരളത്തിൽ; ദുരിതബാധിത മേഖലകൾ മന്ത്രി സന്ദർശിക്കും

തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റ്​ നാശംവിതച്ച കേരളത്തിലെ തീരപ്രദേശങ്ങൾ സന്ദർശിക്കുന്നതിനും സ്​ഥിതിഗതികൾ വിലയിരുത്തുന്നതിനും കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ തലസ്​ഥാനത്തെത്തി. ഞായറാഴ്​ച വൈകീട്ട്​ നാലരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇവർ ഉടൻ കന്യാകുമാരിയിലേക്ക്​ തിരിച്ചു. തിങ്കളാഴ്​ച​ രാവിലെ ഒമ്പതിന്​ തിരുവനന്തപുരത്ത്​ തിരിച്ചെത്തും. 

ദുരിതബാധിത മേഖലകളായ പൂന്തുറ, വിഴിഞ്ഞം, അടിമലത്തുറ എന്നിവിടങ്ങളിൽ കേന്ദ്രമന്ത്രി സന്ദർശനം നടത്തും. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന സംസ്​ഥാനത്തെ മന്ത്രിമാർ, നാവികസേന ഉദ്യോഗസ്​ഥർ, കലക്​ടർ എന്നിവരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്​ചയും നടത്തും. 11 മണിക്ക്​ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന്​ ഡൽഹിയിലേക്ക്​ തിരിക്കും. 

കേരളത്തിലെയും തമിഴ്​നാട്ടിലെയും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാനാണ്​ മന്ത്രി എത്തിയത്​. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇവരെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ, ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ, കലക്​ടർ ഡോ. കെ. വാസുകി, വ്യോമ^നാവികസേന ഉദ്യോഗസ്​ഥർ, ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം വി. മുരളീധരൻ, ജില്ല പ്രസിഡൻറ്​ എസ്​. സുരേഷ്​ തുടങ്ങിയവർ സ്വീകരിച്ചു.

തുടർന്ന്​ വായുസേനയുടെ പ്രത്യേക ഹെലികോപ്​ടറിൽ കന്യാകുമാരിയിലേക്ക്​ പുറപ്പെട്ടു. കന്യാകുമാരിയിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെയും കണ്ടശേഷമാണ്​ തിരുവനന്തപുരത്തെത്തുക. കേന്ദ്ര മന്ത്രി അൽ​േഫാൺസ്​ കണ്ണന്താനത്തിന്​ പിന്നാലെയാണ്​ നിർമല സീതാരാമനും തലസ്​ഥാനത്തെത്തിയത്​.

Tags:    
News Summary - Cyclone Ockhi: Defence Minister Nirmala Sitharaman to visits Thiruvananthapuram-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT