കൽപറ്റ: മുംബൈ െഎ.െഎ.ടി കാമ്പസിൽ മുറുകെപ്പിടിച്ച ഇരുമ്പു ഹാൻഡിലുകൾക്ക് പകരം ഇപ്പോൾ നിഖിലിെൻറ കൈകൾ മുളന്തണ്ടിലാണ്. െഎ.െഎ.ടിക്കാലത്തെ സൈക്കിൾ ഒാട്ടം വയനാട്ടിലെ തൃക്കൈപ്പറ്റയെന്ന കുഗ്രാമത്തിലെത്തി നിൽക്കുേമ്പാൾ അതിൽ അതിശയിക്കാൻ വകയുണ്ട്. മുളകൊണ്ടുള്ള സൈക്കിളുകൾ രൂപകൽപന ചെയ്യുന്നതിലാണ് നിഖിൽ കുന്നത്ത് എത്തിച്ചേർന്നിരിക്കുന്നത്.
െഎ.െഎ.ടിയിൽ മാസ്റ്റർ ഒാഫ് ഡിസൈനിങ് കോഴ്സ് കഴിഞ്ഞ നിഖിൽ വെഹിക്കിൾ ഡിസൈനിങ്ങിലാണ് സ്പെഷലൈസ് ചെയ്തത്. കോഴ്സിെൻറ ഭാഗമായി വാഹന രൂപകൽപനയിൽ വ്യത്യസ്തയെക്കുറിച്ചുള്ള ചിന്തയാണ് ബാംബൂ സൈക്കിളെന്ന ആശയത്തിലേക്ക് നയിച്ചത്. തൃൈക്കപ്പറ്റയിലെ മുളയുൽപന്ന നിർമാണ കേന്ദ്രമായ ‘ഉറവി’നെക്കുറിച്ച് കേട്ട നിഖിൽ ഇേൻറൺഷിപ്പിനായി രണ്ടുവർഷം മുമ്പ് ഇവിടെ എത്തിയിരുന്നു. കഴിഞ്ഞവർഷം കോഴ്സ് പൂർത്തിയാക്കിയതോടെ ഉറവിലെത്തി മുള സൈക്കിളിെൻറ രൂപകൽപനയിൽ സജീവമായി. ഉറവിെൻറ സാരഥിയായിരുന്ന ബാബുരാജ് അടക്കമുള്ളവർ നിഖിലിെൻറ മോഹങ്ങൾ ‘മുളയിലേ നുള്ളാതെ’ കൂടെ നിന്നതോടെ അത് ലക്ഷ്യത്തിലേക്ക് ഉരുളുകയായിരുന്നു. ഉറവിനോടു ചേർന്ന് സൈക്കിൾ നിർമാണ യൂനിറ്റ് ആരംഭിക്കാനുള്ള ശ്രമത്തിലാണിപ്പോൾ നിഖിൽ.
സൈക്കിളിെൻറ പ്രാഥമിക രൂപം പൂർത്തിയാക്കിക്കഴിഞ്ഞു. അന്തിമ രൂപകൽപന കഴിഞ്ഞ് കൂടുതൽ ആകർഷകമായ പ്രീമിയം സൈക്കിളുകൾ നിർമിക്കുകയാണ് ലക്ഷ്യം. കുട്ടികൾക്കുള്ള മുള സൈക്കിളുകളാണ് തുടക്കത്തിൽ നിർമിക്കുന്നത്. പിന്നീട് മുതിർന്നവർക്ക് ഉൾപ്പെടെയുള്ളവ പുറത്തിറക്കും. നിർമാണത്തിൽ 80 ശതമാനവും മുളയാണ് ഉപയോഗിക്കുന്നത്. ടയർ, പെഡൽ, ചെയിൻ എന്നിവയൊഴികെയുള്ളവയെല്ലാം മുളകൊണ്ടാണ് നിർമിക്കുക. ഫ്രെയിം ഒാരോ കഷ്ണവും ഉൗരിയെടുക്കാം. കുട്ടികൾക്ക് വീണ്ടും ഇവ നിർമിക്കാവുന്ന തരത്തിലാണ് സൈക്കിളുകൾ ഒരുക്കുന്നതെന്ന് നിഖിൽ പറയുന്നു. കേടുപാടുകൾ വന്നാൽ ആ ഭാഗം മാത്രം മാറ്റിയാൽ മതി. തൃശൂർ പെരിങ്ങാവ് സ്വദേശിയായ നിഖിലിെൻറ കുടുംബം എറണാകുളത്താണ് താമസം. റിട്ട. ബാങ്ക് ഉദ്യോഗസ്ഥനായ ശശിധരെൻറയും റെയിൽവേ ഉദ്യോഗസ്ഥ അമ്മിണിയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.