തിരുവനന്തപുരം: ആദിവാസി വികസന ഫണ്ട് 40 ശതമാനം വെട്ടിക്കുറച്ചു. പ്രളയാനന്തര പ്രതി സന്ധി മറികടക്കാൻ എല്ലാ വകുപ്പുകളിെലയും 2018-19ലെ പദ്ധതിഫണ്ട് 20 ശതമാനം വെട്ടിക്കുറക്ക ാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച്, പട്ടികവർഗവകുപ്പിെൻറ ഫണ്ടും 20 ശ തമാനം കുറക്കാൻ തീരുമാനിച്ചു. എന്നാൽ, ഉത്തരവിറങ്ങിയപ്പോൾ 16 പദ്ധതികൾക്ക് നീക്കിവെ ച്ച 31.69 കോടിയിൽനിന്ന് 12.65 കോടിയാണ് കുറച്ചത്; 40 ശതമാനം.19.04 കോടിയാണ് ചെലവഴിക്കാൻ അനുമതി. ആദിവാസിഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കലും നിയമം നടപ്പാക്കാൻ 50 കോടി നീക്കിവെച്ചതിൽ 100 ശതമാനവും പിൻവലിച്ചു.
മികച്ച വിജയം നേടുന്ന വിദ്യാർഥികൾക്ക് നൽകുന്ന സാമ്പത്തികസഹായം 1.17 കോടിയിൽനിന്ന് 90 ലക്ഷമായി കുറച്ചു. വിദ്യാർഥികൾക്ക് പഠനടൂറിന് നീക്കിവെച്ച 82 ലക്ഷം 70 ലക്ഷമായും വയനാട് ഗോത്രഭാഷ പഠന കേന്ദ്രത്തിന് അനുവദിച്ച 10 ലക്ഷം എട്ട് ലക്ഷമായും ആദിവാസി പ്രമോട്ടർമാരുടെ ഒാണറേറിയം 14.96 കോടിയിൽനിന്ന് 14 കോടിയായും കുറച്ചു.
ആദിവാസി ഊരുകൂട്ടസംഘാടനത്തിന് നീക്കിവെച്ച 88 ലക്ഷം 70 ലക്ഷമായും ഹോസ്റ്റലുകളിൽ കൗൺസിലർമാർക്ക് നൽകുന്ന ഒാണറേറിയം 1.08 കോടി 96 ലക്ഷമായും ഐ.ഇ.സി (ഇൻഫർമേഷൻ എജുക്കേഷൻ ആൻഡ് കമ്യൂണിക്കേഷൻ) പദ്ധതിയുടെ 2.75 കോടി 2.25 കോടിയായും വെട്ടിച്ചുരുക്കി. ക്ഷേമപ്രവർത്തനങ്ങൾക്ക് നൽകിയ 1.37കോടി 1.20 ആയും അടിയ, പണിയ വിഭാഗങ്ങളുടെ വികസനത്തിന് അനുവദിച്ച പ്രത്യേക പാക്കേജ് ആറ് കോടി 3.14 കോടിയായും കോർപസ് ഫണ്ട് 56 കോടി 45 കോടിയായും അംബേദ്കർ കോളനി പദ്ധതിക്കും പി.കെ. കാളൻ പദ്ധതിക്കും അനുവദിച്ച 110 കോടി 60 കോടിയായും ആദിവാസി പുനരധിവാസ മിഷന് നീക്കിവെച്ച 35 കോടി 30 കോടിയായും കുറച്ചു.
പ്രത്യേക പദ്ധതികൾ നടപ്പാക്കാനുള്ള പൂൾഡ് ഫണ്ട് 10 കോടി അഞ്ച് കോടിയായും പട്ടികവർഗവകുപ്പിലെ ആധുനീകരണത്തിനുള്ള മൂന്നുകോടി രണ്ടര കോടിയായും യുവജനങ്ങൾക്ക് ൈനപുണിവികസനത്തിനും സ്വയം തൊഴിലിനും നൽകുന്ന അഞ്ചരക്കോടി നാലുകോടിയായും ഇന്ദിര ആവാസ് യോജന തുക 20 കോടി മൂന്നു കോടിയായും എസ്.ജി.എസ്.വൈ പദ്ധതി തുക 13 കോടിയിൽനിന്ന് അഞ്ച് കോടിയായും പോസ്റ്റ് മെട്രിക് സ്കോളർഷിപ് 13 കോടി 11 കോടിയായും വെട്ടിക്കുറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.