കരിപ്പൂരില്‍ 40 ലക്ഷത്തിന്‍െറ വിദേശ കറന്‍സി പിടികൂടി



കൊണ്ടോട്ടി: ആവശ്യമായ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളംവഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപക്ക് തുല്യമായ വിദേശ കറന്‍സി പിടികൂടി. വ്യത്യസ്ത വിമാനങ്ങളില്‍ ദുബൈയിലേക്ക് പോകുന്നതിനായി എത്തിയ രണ്ട് യാത്രക്കാരില്‍നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സാണ് (ഡി.ആര്‍.ഐ) പണം പിടിച്ചത്.

പരിശോധനക്കായി കോഴിക്കോട് നിന്നത്തെിയ സംഘമാണ് വിദേശകറന്‍സി കണ്ടത്തെിയത്. സംഭവത്തില്‍ കാസര്‍കോട് കളനാട് കൊമ്പനംപാറ മുഹമ്മദ് സഹീര്‍ (26), മലപ്പുറം പെരുവള്ളൂര്‍ അമ്പായിവളപ്പില്‍ പാലമടത്തില്‍ ഷറഫുദ്ദീന്‍ (43) എന്നിവരെ ഡി.ആര്‍.ഐ കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച പുലര്‍ച്ചെ 1.25ന് ദുബൈയിലേക്കുള്ള സ്പൈസ് ജെറ്റിലെ യാത്രക്കാരനായ സഹീറില്‍നിന്ന് എട്ട് ലക്ഷം രൂപക്ക് തുല്യമായ കറന്‍സിയാണ് ലഭിച്ചത്. ബാഗേജിനകത്തുനിന്ന് ബ്രീട്ടിഷ് പൗണ്ട് -4000, യു.എ.ഇ ദിര്‍ഹം -20,500, സൗദി റിയാല്‍ -3,500, ഒമാന്‍ റിയാല്‍ -225 എന്നിവയാണ് ഡി.ആര്‍.ഐ പരിശോധനയില്‍ കണ്ടെടുത്തത്.

പുലര്‍ച്ചെ 1.40നുള്ള ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഷറഫുദ്ദീന്‍. 32 ലക്ഷം രൂപയുടെ വിദേശകറന്‍സികളാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. യു.എസ് ഡോളര്‍ -22,500, സൗദി റിയാല്‍ -66,000, ഖത്തര്‍ റിയാല്‍ -19,000 എന്നിവയാണ് പിടികൂടിയ കറന്‍സികള്‍.

Tags:    
News Summary - currency seized in karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.