കൊല്ലത്ത് മൂന്ന് ഗ്രാമ പഞ്ചായത്തുകളിൽ നിരോധനാജ്ഞ

കൊല്ലം: ജില്ലയില്‍ ശാസ്താംകോട്ട, പോരുവഴി, ചാത്തന്നൂര്‍ ഗ്രാമ പഞ്ചായത്തുകളില്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. റവന്യൂ, പൊലീസ്, ആരോഗ്യം, തദ്ദ േശ സ്വയംഭരണം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുള്ള ഒരു സ്ഥാപനങ്ങ ളും ഇവിടങ്ങളില്‍ തുറക്കാന്‍ പാടില്ല.

അവശ്യ വസ്തുക്കള്‍ ഹോം ഡെലിവറിയായി എത്തിക്കാന്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൊലീസ് സഹായത്തോടെ നടപടി സ്വീകരിക്കാം. സമൂഹ അടുക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം വരാന്‍ പാടില്ല. അവശ്യ വസ്തുക്കളുടെ നീക്കത്തിന് തടസം ഉണ്ടാകാത്ത രീതിയിലുള്ള ക്രമീകരണങ്ങള്‍ അതത് വകുപ്പുകള്‍ക്ക് ഏര്‍പ്പെടുത്താവുന്നതാണ്.

അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്ന ആളുകള്‍ കര്‍ശനമായും ഒരു മീറ്ററില്‍ കൂടുതല്‍ സാമൂഹിക അകലം പാലിക്കണമെന്നും നിലവിലുള്ള മറ്റ് കോവിഡ് 19 സുരക്ഷാ നടപടികളും പാലിച്ചിരിക്കണമെന്നും ഉത്തരവിലുണ്ട്. കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവായത്. ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ പ്രഖ്യാപനങ്ങള്‍ പിന്‍വലിക്കുന്നതുവരെ ഉത്തരവിന് പ്രാബല്യമുണ്ടായിരിക്കും.

കൊല്ലത്ത് ശനിയാഴ്ച മൂന്ന് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒമ്പതായി.

Tags:    
News Summary - curfew in kollam -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.