തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സാമൂഹിക, സാംസ്കാരിക പ്രമുഖരുടെ നിവേദനം.
കവയിത്രി ബി. സുഗതകുമാരിയുടെ ഒന്നാം ചരമവാർഷികത്തിൽ കേരളത്തിലുടനീളമുള്ള ആശങ്കാകുലരായ ഒരുകൂട്ടം പൗരന്മാരുടെ ആവശ്യമെന്ന നിലയിലാണ് നിവേദനം.
പദ്ധതി സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹിക, സാംസ്കാരിക തലങ്ങളിൽ ഉണ്ടാക്കാൻ പോകുന്ന അപകടങ്ങളും പ്രതികൂല പ്രത്യാഘാതങ്ങളും തെളിയിച്ച വിവിധ മേഖലകളിലെ വിദഗ്ധരുടെ വിശദവും ബോധ്യപ്പെടുത്തുന്നതുമായ പഠനങ്ങൾ കണക്കിലെടുത്താണ് സർക്കാർ പിന്മാറണമെന്ന് ആവശ്യെപ്പടുന്നതെന്ന് അവർ വ്യക്തമാക്കി.
ബി.ആർ.പി. ഭാസ്കർ, സിവിക് ചന്ദ്രൻ, ഡോ.കെ.ജി. താര, ഡോ.എസ്.സതീഷ്ചന്ദ്രൻ നായർ, ഡോ. ശാന്തി, ഡോ. രാധാ ഗോപാലൻ, ഡോ. നന്ദകുമാർ, ഡോ.എസ്.ശങ്കർ, അൻവർ അലി, വി.ടി. ജയദേവൻ, ശ്രീധർ. ആർ, എം. കുഞ്ഞാമൻ, ഡോ.ജെ.ദേവിക, പി.ഇ. ഉഷ, ശ്രീജ നെയ്യാറ്റിൻകര എന്നിവരും ട്രീ വാക്ക്, തണൽ, വയനാട് പ്രകൃതിസംരക്ഷണസമിതി, ഇക്കോ സൊല്യൂഷൻസ്, കേരള പരിസ്ഥിതി ഐക്യവേദി, നൈതൽ, ജൈവ കർഷക സമിതി, സേവ് അവർ റൈസ് നെറ്റ്വർക്ക്, തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.