????? ????

സഹപ്രവർത്തകന്‍റെ വെടിയേറ്റ് മരിച്ചവരിൽ മലയാളി സി.ആർ.പി.എഫ് ഉദ്യോഗസ്ഥനും

റാഞ്ചി: ഝാർഖണ്ഡിലെ ബൊ​ക്കാറോയിൽ തെര​െഞ്ഞടുപ്പ്​ ഡ്യൂട്ടിക്കെത്തിയ സി.ആർ.പി.എഫ്​ ജവാൻ നടത്തിയ വെടിവെപ്പിൽ രണ്ട്​ മേലുദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നാലു ​േപർക്ക്​ പരിക്കേറ്റു.

സി.ആർ.പി.എഫ്​ 226ാം ബറ്റാലിയനിലെ കോൺസ്​റ്റബിൾ ദീപേന്ദർ യാദവാണ്​ സഹപ്രവർത്തകർക്ക്​ നേരെ വെടിവെപ്പ്​ നടത്തിയത്​. സി.ആർ.പി.എഫ്​ അസിസ്​റ്റൻറ്​ കമാൻഡർ ഷാഹുൽ ഹർഷാൻ, അസിസ്റ്റൻറ്​ സബ് ഇന്‍സ്‌പെക്ടർ എന്നിവരാണ്​ കൊല്ലപ്പെട്ടത്​.

ബറാക്കോ ജില്ലയിലെ കുർക്​നാലോ ഹൈസ്​കൂളിലെ ബൂത്തിലാണ്​ ദീപേന്ദറും സംഘവും നിയോഗിക്കപ്പെട്ടത്​. തെരഞ്ഞെടുപ്പ്​ ഡ്യൂട്ടിക്കായി സംഘം തിങ്കളാഴ്​ച രണ്ടുമണിയോടെ സ്​കൂളി​െലത്തിയിരുന്നു. രാത്രി ഒമ്പതരയോടെയാണ്​ വെടിവെപ്പ്​ നടന്നത്​.

സംഭവത്തി​​​​​െൻറ കാരണം വ്യക്തമായിട്ടില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും സി.ആര്‍.പി.എഫ് വ്യത്തങ്ങള്‍ വ്യക്തമാക്കി. പരിക്കേറ്റ ജവാൻമാരെ റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - CRPF jawan opens fire during election duty in Jharkhand’s Bokaro, kills two officers - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.