പാലക്കാട്ട് വേടന്‍റെ പരിപാടിയിൽ തിക്കും തിരക്കും; നിരവധി പേർക്ക് പരിക്ക്, പലരും കുഴഞ്ഞുവീണു

പാലക്കാട്: റാപ്പർ വേടന്‍റെ പാലക്കാട്ടെ പരിപാടിയിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരിക്കേറ്റു. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. നിരവധി പേർ കുഴഞ്ഞുവീഴുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിപാടിക്കിടെ സംഘാടകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

പട്ടികജാതി, പട്ടികവർഗ വകുപ്പും സാംസ്കാരിക വകുപ്പും ചേർന്നാണ് ഇന്ന് വൈകീട്ട് പാലക്കാട് കോട്ടമൈതാനത്ത് വേടന്‍റെ പരിപാടി സംഘടിപ്പിച്ചത്. ആറു മണിക്ക് ആരംഭിക്കേണ്ട പരിപാടി ഏറെ വൈകിയാണ് ആരംഭിച്ചത്.

ആയിരക്കണക്കിന് പേരാണ് പരിപാടിക്കെത്തിയത്. ആളുകൾ സുരക്ഷാ ക്രമീകരണത്തിനായി ഒരുക്കിയ ബാരിക്കേഡുകൾ മറികടന്ന് ഇരച്ചുകയറിയതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.

Tags:    
News Summary - Crowd issue at Palakkad Vedan's event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.