ക്രിമിനൽ കേസ് ഹരജി: പൊലീസ് റിപ്പോർട്ട് വൈകിയാൽ നടപടിയെന്ന് ഹൈകോടതി

കൊച്ചി: ക്രിമിനൽ കേസ് ഹരജികളിൽ റിപ്പോർട്ട് നൽകാൻ പൊലീസ് വൈകിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഹൈകോടതി. മിക്ക കേസുകളിലും റിപ്പോർട്ട് തേടിയാൽ ലഭിക്കാത്ത അവസ്ഥയുണ്ട്.

കോടതി നിർദേശപ്രകാരം പ്രോസിക്യൂട്ടർമാർ പൊലീസ് സ്റ്റേഷനിൽനിന്ന് റിപ്പോർട്ട് തേടിയാൽ ലഭിക്കാറില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്‍റെ മുന്നറിയിപ്പ്.

പ്രോസിക്യൂട്ടർമാർ റിപ്പോർട്ട് ആവശ്യപ്പെട്ടാൽ നൽകണമെന്ന് എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകാൻ സംസ്ഥാന പൊലീസ് മേധാവിക്കും സിംഗിൾബെഞ്ച് നിർദേശം നൽകി. ചെഗുവേരയുടെ ഫ്ലക്സ് മാറ്റിവെക്കുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് തിരുവനന്തപുരം വട്ടക്കരിക്കകം സ്വദേശി അനിൽകുമാറിനെ ആക്രമിച്ച കേസിലെ പ്രതികൾ കേസ് റദ്ദാക്കാൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. തിരുവനന്തപുരം ശ്രീകാര്യം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹൈകോടതി നിർദേശപ്രകാരം പ്രോസിക്യൂട്ടർ റിപ്പോർട്ട് തേടിയെങ്കിലും ലഭിച്ചില്ല.

ഒക്ടോബർ 26നകം റിപ്പോർട്ട് നൽകിയില്ലെങ്കിൽ ശ്രീകാര്യം സ്റ്റേഷനിലെ സി.ഐ നേരിട്ട് ഹാജരാകേണ്ടിവരുമെന്നും ഹൈകോടതി മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Criminal case plea: High court says action will be taken if police report is delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.