കൊടകര: തേശ്ശേരിയില്‍ മരണവീട്ടിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ഭാര്യാ സഹോദരെൻറ കുത്തേറ്റ് മധ്യവയസ്കന് മരിച്ചു. കൊടകര മരത്തോമ്പിള്ളിയില് ചേമ്പാട്ട് വീട്ടില്‍ രാജനാണ്(49) മരിച്ചത്.
ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. സംഭവത്തെ കുറിച്ച് കൊടകര െപാലീസ് പറയുന്നത്: രാജെൻറ ഭാര്യ സുജാതയുടെ മാതാവ് പേരാമ്പ്ര തേശ്ശേരി ഏണാഞ്ചേരി വീട്ടില്‍ കുട്ടപ്പെൻറ ഭാര്യ അമ്മിണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് രാജന് കുടുംബവുമൊത്ത് തേശ്ശേരിയിലെത്തിയത്. മൃതശരീരത്തിനരികെയിരുന്ന് മകന് ഗോപാലകൃഷ്ണന് സഹോദരിമാരെ കുറിച്ച് അസഭ്യം പറയുന്നത് കേട്ട്, രാജന് ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഗോപാലകൃഷ്ണന് രാജനെ ചവിട്ടിയശേഷം വീടിെൻറ വരാന്തയിലിരുന്ന കത്തിയെടുത്ത് നെഞ്ചില്‍ കുത്തി. ആഴത്തില്‍ മുറിവേറ്റ രാജനെ സമീപവാസികളും ബന്ധുക്കളും ചേര്‍ന്ന് ചാലക്കുടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഗോപാലകൃഷ്ണനെ(47) പൊലീസ് കസ്റ്റഡിയിലെടുത്തു. സി.ഐ.ടി.യു യൂനിയന്‍ തൊഴിലാളിയാണ് മരിച്ച രാജന്. മക്കള്‍: ഹൃത്വിക്, ഹൃദോഷ്, ഹൃദുല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.