കോട്ടയം: താഴത്തങ്ങാടി കൊലപാതകത്തിൽ പിടിയിലായ പ്രതി മുഹമ്മദ് ബിലാൽ (23) പൊലിസിനോട് പറഞ്ഞത് െഞട്ടിക്കുന്ന കഥ. സാമ്പത്തികമായും മറ്റും ബിലാലിനെ സഹായിച്ചിരുന്ന സാലി (65) നെയും ഭാര്യ ഷീബ (60) നെയും ആണ് ക്രൂരമായി ആക്രമിച്ചത്.
തിങ്കളാഴ്ച രാവിലെ സാലിയുടെ വീട്ടിലെത്തിയ ബിലാൽ ചായ കുടിക്കുന്നതിനിടെ ടീപോയ് എടുത്ത് സാലിയെ അടിച്ചു. ഓടി വന്ന ഷീബയെയും തലക്കടിച്ച് വീഴ്ത്തി. തുടർന്ന് ഷോക്കേൽപിക്കുന്നതിന് ഇരുവരുടെയും ദേഹത്ത് കമ്പി ചുറ്റിയെങ്കിലും വൈദ്യുതി കടത്തിവിടാനായില്ല. തെളിവ് നശിപ്പിക്കാൻ പാചകവാതക സിലിണ്ടർ തുറന്നിട്ടു.
തുടർന്ന് കിടപ്പുമുറിയില്‍ കയറി പണവും ആഭരണങ്ങളും എടുത്തു. ഷീബയുടെ ശരീരത്തുനിന്ന് മാലയും കമ്മലും അഴിച്ചെടുത്തു. വീട് പൂട്ടി കാറുമെടുത്ത് രക്ഷപ്പെട്ടു. ഒടിഞ്ഞ ടീപ്പോയിയുടെ കാൽെകാണ്ട് ഷീബയുടെ തലയിൽ ബിലാൽ എട്ടുതവണ അടിച്ചെന്ന് പൊലീസ് പറഞ്ഞു.
ബിലാൽ താമസിച്ച ഇടപ്പള്ളി കുന്നുംപുറം വിവേകാനന്ദ റോഡിലെ വീട്ടിലെ അലമാരയിൽ നിന്ന് 28 പവന് സ്വര്‍ണം കണ്ടെത്തി. 55 പവൻ സ്വർണമാണ് കാണാതായത്. ആലപ്പുഴയിൽ കാർ ഉപേക്ഷിച്ച ശേഷമാണ് ബിലാൽ എറണാകുളത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.