പോത്തൻകോട്​: സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് തിരുവനന്തപുരം പോത്തൻകോട് ഒരാൾ മരിച്ച സാഹചര്യത്തിൽ അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. മരിച്ച ആളുമായി സമ്പർക്കം പുലർത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പൊലീസിനെയോ ആരോഗ്യപ്രവർത്തകരെയോ അറിയിക്കണെമെന്ന് അദ്ദേഹം നിർദേശിച്ചു.

പോത്തൻകോട് പഞ്ചായത്ത്​​ പൂർണമായും അടച്ചിട്ടിരിക്കുകയാണ്​.​ മുഴുവനാളുകളും മൂന്നാഴ്​ചയെങ്കിലും നിരീക്ഷണത്തിൽ കഴിയാനാണ്​ നിർദേശം. വിദേശത്ത്​ നിന്ന്​ എത്തിയവർ റിപ്പോർട്ട്​ ചെയ്യണം.

രോഗലക്ഷണങ്ങളില്ലെങ്കിലും വിദേശത്ത്​ നിന്ന്​ എത്തിയവർ പരിശോധന നടത്തേണ്ടതുണ്ട്​. തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന പോത്തൻകോട്​​ സ്വദേശി അബ്​ദുൽ അസീസാണ്​ ചൊവ്വാഴ്​ച​ പുലർച്ച മരിച്ചത്​. ശ്വാസകോശ, വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതിനാൽ ആശു​പത്രിയിൽ പ്രവേശിപ്പിക്കു​​േമ്പാൾ തന്നെ ഇയാളുടെ നില വഷളായിരുന്നു.

Tags:    
News Summary - crime branch will investigate in pothencode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.