ജിഷ്ണുവിന്‍െറ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവില്വാമല (തൃശൂര്‍): ജിഷ്ണു പ്രണോയി കോപ്പിയടിച്ചതായി യൂനിവേഴ്സിറ്റിക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ളെന്ന് പാമ്പാടി നെഹ്റു കോളജില്‍ തെളിവെടുപ്പിനത്തെിയ സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ജി.പി. പത്മകുമാര്‍ പറഞ്ഞു.

കോപ്പിയടി പിടിച്ചാല്‍ അന്നുതന്നെ യൂനിവേഴ്സിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. അതുണ്ടായിട്ടില്ല. ഇരുവശങ്ങളും പരിശോധിച്ചേ  എന്തെങ്കിലും പറയാന്‍ പറ്റൂ. വിദ്യാര്‍ഥികളുടെയും കോളജ് അധികൃതരുടെയും വിശദ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ജിഷ്ണു പ്രണോയി കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് കിട്ടിയില്ല. അതിനര്‍ഥം  കോപ്പിയടിച്ചില്ല എന്നല്ളെന്നും അങ്ങനെ പറഞ്ഞിട്ടില്ളെന്നും രജിസ്ട്രാര്‍ കൂട്ടിച്ചേര്‍ത്തു.

മര്‍ദിക്കാറുണ്ടായിരുന്നോ എന്ന ചോദ്യത്തിന് മൊഴി തന്ന കുട്ടികളാരും മര്‍ദനമേറ്റതായി പറഞ്ഞിട്ടില്ല. സീനിയേഴ്സിന് മര്‍ദനമേറ്റതായി മാത്രമെ പറയുന്നുള്ളൂ. എന്നാല്‍, കുട്ടികള്‍ ഭയത്തോടെയാണ് കാര്യങ്ങള്‍ പറയുന്നതെന്ന് രജിസ്ട്രാര്‍ പറഞ്ഞു.

പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്നാണ് മൊഴിയെടുത്തത്. ജിഷ്ണുവിനെ കോപ്പിയടിച്ചുവെന്ന് ആരോപിച്ച് നടപടിയെടുത്ത അധ്യാപകന്‍ പ്രവീണിന്‍െറ മൊഴി രേഖപ്പെടുത്തിയില്ല. മാതാവിന് സുഖമില്ളെന്ന കാരണത്താല്‍ അധ്യാപകന്‍ കോളജിലത്തെിയിരുന്നില്ല.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒന്നാംവര്‍ഷ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയെ (18) കോളജ് ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പരീക്ഷക്ക് ഇടയില്‍ തിരിഞ്ഞു നോക്കിയതിന് അധ്യാപകന്‍ ജിഷ്ണുവിനെ മാനസികമായി തളര്‍ത്തുന്ന രീതിയില്‍ ഭീഷണിപ്പെടുത്തിയിരുന്നത്രേ. ഇതില്‍ മനം നൊന്ത് ജിഷ്ണു ആത്മഹത്യ ചെയ്തുവെന്നാണ് പറയുന്നത്.

Tags:    
News Summary - crime branch enquiry to jishnu death case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.