കരുണാകരന് വെള്ളക്കെട്ടിൽ ചിതയൊരുക്കുന്നു
Posted On
date_range Updated On
date_range മൃതദേഹം പൊതുദർശനത്തിന് വെച്ചത് ജങ്കാർ വാടകക്ക് എടുത്ത്, ചിതയൊരുക്കിയത് വെള്ളക്കെട്ടിൽ
ആലപ്പുഴ: കനകാശ്ശേരി പാടത്തെ മട വീണ് പ്രദേശം വെള്ളക്കെട്ടിലായതോടെ കൈനകരി പഞ്ചായത്ത് 15ാം വാർഡ് ഉദിൻചുവട്ടിൽചിറ വീട്ടിൽ കരുണാകരന് (85) ബന്ധുക്കൾ വെള്ളക്കെട്ടിൽ ചിതയൊരുക്കി. പ്രദേശം മുഴുവൻ െവള്ളക്കെട്ടിലായതോടെ ജങ്കാർ വാടകക്ക് എടുത്താണ് മൃതദേഹം വ്യാഴാഴ്ച പൊതുദർശനത്തിന് വെച്ചത്.
പിന്നീട് വെള്ളം നിറഞ്ഞു നിൽക്കുന്ന വീട്ടുമുറ്റത്ത് ചിതയൊരുക്കുകയായിരുന്നു. 200 കട്ടകൾ നിരത്തി അതിൽ മണ്ണ് നിറച്ച് ഫൗണ്ടേഷൻ ഒരുക്കിയാണ് മൃതദേഹം സംസ്കരിച്ചത്. ഭാര്യ: അമ്മിണി. മക്കൾ: റെജി മോൻ, സജി മോൻ, സിജി മോൻ, രജനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.