സി.പി.എം അന്തർധാര നേരത്തെ ഉണ്ടായിരിക്കാം; കെ.പി. അനിൽകുമാറിനെ വിമർശിച്ച് ടി.സിദ്ദീഖ്

കൽപ്പറ്റ: കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന കെ.പി. അനിൽകുമാറിനെ വിമർശിച്ച് കോഴിക്കോട് മുൻ ഡി.സി.സി അധ്യക്ഷൻ കൂടിയായ ടി. സിദ്ദീഖ് എം.എൽ.എ. സി.പി.എമ്മുമായി നേരത്തെ അന്തർധാരയുണ്ടായിരിക്കാമെന്ന വിമർശനമാണ് സിദ്ദീഖ് ഉയർത്തിയത്.

കോൺഗ്രസ് പ്രവർത്തകരെ കൊലചെയ്യാൻ നേതൃത്വം കൊടുക്കുന്ന സി.പി.എമ്മിലേക്ക് പോകാനുള്ള മാനസികാവസ്ഥ ഒരു കോൺഗ്രസുകാരന് ഒരിക്കലും ഉണ്ടാകില്ല. അങ്ങനെ സംഭവിച്ചത് ചിലർ വ്യക്തിപരമായി ഉണ്ടാക്കിയെടുത്ത അന്തർധാരയുടെ ഭാഗമായാണ് -സിദ്ദീഖ് പറഞ്ഞു.

ഇന്നാണ് കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നതായി എ.പി. അനിൽകുമാർ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ എ.കെ.ജി സെന്‍ററിലെത്തി സി.പി.എമ്മിന്‍റെ ഭാഗമാകുകയും ചെയ്തു. വാർത്താസമ്മേളനത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരെ രൂക്ഷ വിമർശനം അനിൽകുമാർ ഉയർത്തിയിരുന്നു.

ഡി.സി.സി അധ്യക്ഷ പട്ടികയുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചയിൽ പ്രസ്താവന നടത്തി പാർട്ടി അച്ചടക്കലംഘനം നടത്തിയതിനാണ് നേരത്തെ അനിൽകുമാറിനെതിരെ കോൺഗ്രസ് നടപടിയെടുത്തത്.

പുറത്തുവന്ന പട്ടികയിലെ 14 പേരും ​​ഗ്രൂപ്പുകാരാണ്. ഇത് പുന:പരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺ​ഗ്രസിന്‍റെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനിൽകുമാർ പറഞ്ഞത്. വി.ഡി സതീശനും കെ. സുധാകരനും വാക്കുപാലിച്ചില്ലെന്നും ഇഷ്ടക്കാരെ ഇഷ്ടം പോലെ നിയമിക്കുന്ന അവസ്ഥയാണ് നിലവിലെന്നും ആരോപിച്ച അനില്‍കുമാർ ഡി.സി.സി പ്രസിഡന്‍റുമാരെ നിയമിക്കുന്നതിന്‍റെ മാനദണ്ഡം എന്താണെന്നും ചോദിച്ചിരുന്നു. ഇതാണ് നടപടിയിലേക്ക് നയിച്ചത്. 

Tags:    
News Summary - CPM undercurrent may already be there T Siddique

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.