കെ.വി. അബ്ദുൽ ഖാദർ

‘സുജിത്ത് സ്വാതന്ത്ര്യസമരസേനാനിയല്ല’, പൊലീസ് ബിരിയാണി കൊടുക്കുമെന്ന് വിചാരിക്കരുതെന്ന് സി.പി.എം തൃശൂര്‍ ജില്ല സെക്രട്ടറി

തൃശൂര്‍: പൊലീസ് മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം തൃശൂര്‍ ജില്ല സെക്രട്ടറി കെ.വി. അബ്ദുൽ ഖാദര്‍. സുജിത്ത് സ്വാതന്ത്ര്യസമരസേനാനി അല്ലെന്നും പൊലീസ് കൊണ്ടുപോയി തടവി ബിരിയാണി വാങ്ങികൊടുക്കുമെന്ന് വിചാരിക്കരുതെന്നും അബ്ദുൽ ഖാദർ പറഞ്ഞു.

സുജിത്ത് ഒരു സ്വാതന്ത്ര്യസമര സേനാനിയല്ലെന്നും പോരാളിയായോ സര്‍വസംഗപരിത്യാഗിയോ ആയിട്ടുള്ള ആളല്ല. സുജിത്തിനെ പൊലീസ് മര്‍ദിച്ചതിൽ ഒരു മറുവശമുണ്ട്. പൊലീസ് കൊണ്ടുപോയി തടവി ബിരിയാണി വാങ്ങികൊടുക്കുമെന്ന് വിചാരിക്കുന്നത് ശരിയാണോ -അബ്ദുൽഖാദര്‍ പരിഹസിച്ചു.

സുജിത്തിന്‍റെ വിവാഹം മാധ്യമങ്ങള്‍ ആഘോഷിച്ചതിനെയും സി.പി.എം ജില്ല സെക്രട്ടറി രൂക്ഷമായി വിമര്‍ശിച്ചു. സ്വാതന്ത്ര്യസമരസേനാനിയുടെ വിവാഹം കഴിഞ്ഞുവെന്ന മട്ടിലാണ് സുജിത്തിന്‍റെ വിവാഹ വാർത്തകളെന്ന് അബ്ദുൽഖാദര്‍ പറഞ്ഞു. പൊലീസിനെ തല്ലിയത് ഉൾപ്പെടെ 11 കേസുകളിൽ സുജിത്ത് പ്രതിയാണെന്നും ഒരു മാധ്യമവും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും അബ്ദുൽ ഖാദർ കുറ്റപ്പെടുത്തി.

Tags:    
News Summary - CPM Thrissur District Secretary against V.S Sujith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.