മോൻസൺ വിവാദത്തിൽ കെ. സുധാകരനെ ലക്ഷ്യം വെക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്

തിരുവനന്തപുരം: പുരാവസ്ത- സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സൺ മാവുങ്കല്‍ വിവാദത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ ലക്ഷ്യം വെക്കേണ്ടതില്ലെന്ന് സി.പി..എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം. സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നാണ് നിലപാട്.

മോൻസൺ കേസിൽനല്ല രീതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. കേസില്‍ പൊലീസിനുണ്ടായ വീഴ്ചകളും പരിശോധിക്കുന്നുണ്ട്. വിശദാംശങ്ങള്‍ പുറത്ത് വരാനുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചിയിലെ അഭിഭാഷകരുമായി നിയമനടപടികൾ സംബന്ധിച്ച് സുധാകരൻ കൂടിക്കാഴ്ച നടത്തിയിരുന്നു. തന്‍റെ പേര് അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച പരാതിക്കാരൻ അനൂപിനെതിരെ മാനനഷ്ടക്കേസ് നൽകാനും സുധാകരൻ തീരുമാനിച്ചിട്ടുണ്ട്.

മോ​ൻ​സ​ണുമായി ബന്ധപ്പെട്ട ഡ​ൽ​ഹി​യി​ലെ 'ഫെ​മ' കേ​സി​ൽ കെ. ​സു​ധാ​ക​ര​ൻ എം.​പി​യും ഇ​ട​പെ​ട്ട​താ​യി പ​രാ​തി​ക്കാ​ര​നാ​യ അ​നൂ​പ് മൊ​ഴി നൽകിയിരുന്നു. ഫെ​മ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് ന​ട​ത്തു​ന്ന ഡ​ൽ​ഹി​യി​ലെ ഗു​പ്ത അ​സോ​സി​യേ​റ്റ്സി​ന് അ​ടി​യ​ന്ത​ര​മാ​യി 25 ല​ക്ഷം വേ​ണ​മെ​ന്ന് മോ​ൻ​സ​ൺ ആവശ്യപ്പെട്ടു.

സു​ധാ​ക​ര​െൻറ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ല​മെന്‍റിന്‍റെ പ​ബ്ലി​ക് ഫി​നാ​ൻ​സ് ക​മ്മി​റ്റി​യെ​ക്കൊ​ണ്ട് പേ​പ്പ​റി​ൽ ഒ​പ്പി​ട്ട് അ​യ​ക്ക​ണ​മെ​ന്നും അ​തി​നാ​ണ് അ​ടി​യ​ന്ത​ര​മാ​യി പ​ണം വേ​ണ്ട​തെ​ന്നും എം.​പി​യോ​ട് നേ​രി​ട്ട് സം​സാ​രി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്താ​മെ​ന്നും പ​റ​ഞ്ഞു. 2018 ഡി​സം​ബ​ർ 22ന് ​ക​ലൂ​രി​ലെ വീ​ട്ടി​ലെ​ത്തി എം.​പി​യു​മാ​യി ഈ ​വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. ഡ​ൽ​ഹി​യി​ലെ ഫെ​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്കാ​മെ​ന്ന് എം.​പി അ​വി​ടെ​വെ​ച്ച് ഉ​റ​പ്പു​ന​ൽ​കി. എം.​പി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​നൂ​പ് 25 ല​ക്ഷം കൈ​മാ​റു​ക​യും ചെ​യ്ത​താ​യി അനൂപിന്‍റെ പ​രാ​തി​യി​ലു​ണ്ട്.

Tags:    
News Summary - CPM state secretariat says Sudhakaran should not be targeted in the Monson Mavunkal controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.