സി.പി.എം സംസ്ഥാന സമിതി ഇന്നും നാളെയും തിരുവനന്തപുരത്ത്

ലോക്സഭാ തെരഞ്ഞെടുപ്പി​െൻറ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സി.പി.എം സംസ്ഥാന സമിതി ഇന്നുനാളെയും തിരുവനന്തപുരം എ.കെ.ജി സെൻററിൽ നടക്കും. ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ സംസ്ഥാന സമിതിയോഗത്തിന് പ്രസക്തിയേറെയാണ്. 15 സീറ്റിൽ സി.പി.എമ്മും നാലിടത്ത് സി.പി.ഐയും കോട്ടയത്ത് കേരള കോൺഗ്രസ് മാണി വിഭാഗവും മത്സരിക്കും. ഇന്നത്തെ യോഗത്തിൽ

കേന്ദ്രകമ്മിറ്റി യോഗത്തി​െൻറ റിപ്പോർട്ടിംങാണ് പ്രധാന അജണ്ട. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്ക ചർച്ചകൾക്കാവും മുൻതൂക്കം. സ്ഥാനാർത്ഥി സാധ്യതകളും തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയ സമീപനങ്ങളും നേതാക്കൾ ചർച്ച ചെയ്യും. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയ​െൻറ എക്സാലോജിക് കമ്പനിക്കെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം അടക്കമുള്ള സാഹചര്യങ്ങളും ചർച്ചയായേക്കും. സി.പി.ഐ സംസ്ഥാന കൗൺസിലും ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലാണ് സി.പി.ഐയിൽ പ്രധാന ചര്‍ച്ച നടക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.