Posted On
date_range Updated On
date_range സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പുതിയ സംഘടനക്ക് സി.പി.എം നീക്കം
തൃശൂർ: സി.പി.എമ്മിെൻറ നിയന്ത്രണത്തിൽ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ പുതിയ സംഘടന രൂപവത്കരിക്കുന്നു. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടിയുടെ പിൻബലമില്ലാതെ പ്രവർത്തിക്കുന്ന യുനൈറ്റഡ് നഴ്സസ് അസോസിയേഷന് പുറമെയാണ് പുതിയ സംഘടന വരുന്നത്. ഇതിെൻറ ആലോചന യോഗം നവംബർ ഏഴിന് തൃശൂരിൽ നടക്കും.
സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിൽ രാവിലെ 10നാണ് യോഗം. ആശുപത്രി ജീവനക്കാരുടെ സംഘടന നേതാക്കൾക്ക് വാട്സ്ആപ്പ് വഴിയാണ് യോഗത്തെപ്പറ്റി സി.ഐ.ടി.യു നിർദേശം നൽകിയിരിക്കുന്നത്.
നഴ്സുമാർക്കിടക്ക് യു.എൻ.എ ശക്തമായ സാന്നിധ്യമാണ്. എന്നാൽ തികച്ചും അരാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് യു.എൻ.എയുടെ പ്രവർത്തനമെന്നും സ്വകാര്യ മേഖലയിൽ ഇടതുപക്ഷ കാഴ്ചപ്പാടോടുകൂടിയ സംഘടന വേണമെന്നുമാണ് യോഗം സംബന്ധിച്ച അറിയിപ്പിൽ പറയുന്നത്. പുതിയ സംഘടനക്ക് കേരള ഗവ. നഴ്സസ് അസോസിയേഷെൻറ പിന്തുണ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.