Posted On
date_range Updated On
date_range ശ്രീജിത്തിനെ പുറത്താക്കിയിട്ടില്ലെന്ന് സി.പി.എം
കോഴിക്കോട്: ജിഷ്ണുവിന്‍റെ അമ്മാവൻ കെ.കെ ശ്രീജിത്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനാണ് പുറത്താക്കൽ വാർത്ത നിഷേധിച്ചത്. തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
ശ്രീജിത്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന വാർത്ത സി.പി.എം നാദാപുരം ഏരിയ സെക്രട്ടറി പി.പി ചാത്തുവും വണ്ണാർകണ്ടി ബ്രാഞ്ച് സെക്രട്ടറി ശ്രീജിത്ത് കണ്ടോത്തും നിഷേധിച്ചിട്ടുണ്ട്. പാർട്ടി ഈ വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന് ചാത്തു മാധ്യമങ്ങളോട് പറഞ്ഞു.
വണ്ണാർകണ്ടി ബ്രാഞ്ച് അംഗമായിരുന്ന ശ്രീജിത്തിനെ വളയം ലോക്കൽ കമ്മിറ്റിയുടെ പ്രത്യേക നിർദേശത്തെ തുടർന്ന് പുറത്താക്കിയെന്ന് തിങ്കളാഴ്ച മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.