തിരുവനന്തപുരം: സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട തന്ത്രിമാർ, പന്തളം മുൻ രാജകുടുംബം എന്നിവരുമായി ആശയവിനിമയം നടത്തുന്നതിൽ തുടക്കത്തിൽ പിഴവ് പറ്റിയെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിൽ വിമർശനം. വിധിക്ക് പിന്നാലെതന്നെ അത് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യവും സർക്കാർ നിലപാടും വിശദീകരിച്ചിരുന്നുവെങ്കിൽ ബി.ജെ.പിക്കും സംഘ്പരിവാറിനും കോൺഗ്രസിനും മുതലെടുക്കാൻ കഴിയില്ലായിരുന്നു എന്ന അഭിപ്രായം ചൊവ്വാഴ്ച അവൈലബിൾ സെക്രേട്ടറിയറ്റിൽ അംഗങ്ങൾ പ്രകടിപ്പിച്ചു.
ആചാര്യസഭയുടെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ പറഞ്ഞിരിക്കുന്നത് അടക്കം വിശദീകരിക്കാൻ കഴിയുമായിരുന്നു. എന്നാൽ, തുടക്കത്തിൽ സർക്കാർ പുലർത്തിയ നിസ്സംഗത മുതലെടുത്താണ് കോൺഗ്രസും പിന്നാലെ ബി.ജെ.പിയും രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നതെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ശബരിമല: പ്രചാരണം പ്രതിരോധിക്കാൻ ഇടതുമുന്നണിയും
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ തുടർന്നുണ്ടായ സാഹചര്യം ബി.ജെ.പിയും സംഘ്പരിവാറും കോൺഗ്രസും മുതലെടുക്കുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച അടിയന്തര എൽ.ഡി.എഫ് യോഗം വിളിച്ചു. സി.പി.എം, സി.പി.െഎ സംസ്ഥാന സെക്രട്ടറിമാരുടെ ചർച്ചക്കു േശഷമാണ് തീരുമാനം.
ബി.ജെ.പിയുടെയും കോൺഗ്രസിെൻറയും പ്രചാരണത്തിെനതിരായ പരിപാടിക്ക് രൂപം നൽകാൻ 12ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റും 13ന് സംസ്ഥാന സമിതിയും ചേരും.
‘സ്ത്രീ കൂട്ടായ്മ’യിലൂടെ ജനാധിപത്യ മഹിള അസോസിയേഷൻ സ്ത്രീകളിലേക്ക് ഇറങ്ങിയതിനു പിന്നാലെ ‘രണ്ടാം വിമോചനസമരം അനുവദിക്കില്ല’ എന്ന മുദ്രാവാക്യം ഉയർത്തി 13 മുതൽ 20 വരെ നവോത്ഥാന സദസ്സ് നടത്താൻ ഡി.വൈ.എഫ്.െഎയും തീരുമാനിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ലിംഗനീതി, ആരാധന, സഞ്ചാര സ്വാതന്ത്ര്യം എന്നിവ ഉയർത്തി പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
യഥാർഥ വസ്തുത വിശ്വാസികൾ അടക്കമുള്ള പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കണമെന്ന നിലപാടിലാണ് സി.പി.എമ്മും സി.പി.െഎയും. ഇതു മുൻനിർത്തി പ്രചാരണത്തിലേക്ക് കടക്കാൻ കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും തമ്മിലെ കൂടിക്കാഴ്ചയിൽ ധാരണയായി.
നിയമവാഴ്ചയെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന സമരമാണ് നടക്കുന്നതെന്നാണ് സി.പി.എമ്മിെൻറ അൈവലബിൾ സംസ്ഥാന സെക്രേട്ടറിയറ്റിൽ ഉണ്ടായത്. സമരത്തിൽനിന്ന് ബി.ജെ.പിയും കോൺഗ്രസും പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് വിപുല കാമ്പയിൻ സി.പി.എമ്മും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.