കുറ്റ്യാടി: നിയോജകമണ്ഡലം ഇത്തവണ കേരള കോൺസ്ര് -എമ്മിനാണെന്ന് സി.പി.എം കരട് പട്ടിക പ്രസിദ്ധീകരിച്ചേതാടെ പാർട്ടിയിൽ പ്രതിഷേധം പുകയുന്നു. കുറ്റ്യാടിയിൽ ഇത്തവണയും കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റർക്ക് സീറ്റില്ലെന്ന കരട് ലിസ്റ്റിലെ സൂചന സി.പി.എം അണികളെ നിരാശരാക്കി. മണ്ഡലം കേരള കോൺഗ്രസ് -എമ്മിനാണെന്ന വാർത്ത വന്ന വെള്ളിയാഴ്ച രാത്രി വേളത്ത് സി.പി.എമ്മിെൻറ ഒരു പ്രമുഖ നേതാവിനെ അണികൾ വളഞ്ഞിട്ട് പ്രതിഷേധിച്ചതായും പറയുന്നു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ കുഞ്ഞമ്മദ്കുട്ടി മാസ്റ്റർക്ക് ഇത്തവണ ഉറപ്പായും സീറ്റ് കിട്ടുമെന്ന വിശ്വാസത്തിലായിരുന്നു ഭൂരിപക്ഷവും.
കഴിഞ്ഞ ദിവസം അദ്ദേഹം നയിച്ച മണ്ഡലംതല വികസന ജാഥ അവരുടെ വിശ്വാസത്തിന് ബലമേകിയിരുന്നു. എന്നാൽ, കുറ്റ്യാടി കേരള കോൺഗ്രസിന് കൊടുക്കുമെന്ന വാർത്ത വന്നതോടെ പ്രതിഷേധിച്ച് മണ്ഡലത്തിലെ പഞ്ചായത്തുകളിലും അമർഷം പുകയുകയാണ്. ഇത് അന്തിമ തീരുമാനമല്ലെന്നും ഇനി നടക്കുന്ന ജില്ല സെക്രേട്ടറിയറ്റും സംസ്ഥാന സെക്രേട്ടറിയറ്റും കഴിഞ്ഞ ശേഷമേ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാവുകയുള്ളൂഎന്നാണ് പാർട്ടിയുടെ ജില്ല കമ്മിറ്റി അംഗം പ്രതികരിച്ചത്. പ്രതിഷേധസൂചകമായിട്ടാണത്രെ എൽ.ഡി.എഫിെൻറ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകീട്ട് വേളം മണിമലയിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാർച്ച് മാറ്റിവെച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു.
നിയോജകമണ്ഡലം തലത്തിൽ നടത്താനിരുന്ന എൽ.ഡി.വൈ.എഫ് യുവജന കൺെവൻഷനും മാറ്റിയിട്ടുള്ളതായും പറയുന്നു. സി.പി.എമ്മിെൻറ ശക്തികേന്ദ്രമായ വടകര താലൂക്കിലെ മൂന്ന് മണ്ഡലത്തിലും സി.പി.എമ്മിന് സീറ്റില്ല. നാദാപുരത്ത് സി.പി.െഎക്കും വടകരയിൽ എൽ.ജെ.ഡിക്കുമാണ് സീറ്റ് നൽകുന്നത്. കഴിഞ്ഞ തവണ കുറ്റ്യാടിയിൽ കെ.കെ. ലതിക തോറ്റതിനാൽ വടകര താലൂക്കിൽ എവിടെയും സി.പി.എമ്മിന് എം.എൽ.എ ഉണ്ടായിരുന്നില്ല.
കഴിഞ്ഞ തവണ കുറ്റ്യാടിയിൽ കുഞ്ഞമ്മദ്കുട്ടിമാസ്റ്റർക്ക് സീറ്റ് കൊടുക്കുമെന്ന് അണികളിൽ ചിലർ ഉറപ്പിച്ചിരുന്നു. അവസാനം കെ.കെ. ലതികക്കാണ് നൽകിയത്. അന്ന് ലതികയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് കുഞ്ഞമ്മദ്കുട്ടി മാസ്റ്ററായിരുന്നു. അതിനാൽ അടുത്ത തവണ കുഞ്ഞമ്മദ്കുട്ടി മാസ്റ്ററെ പരിഗണിക്കുമെന്ന വിശ്വാസമായിരുന്നു മിക്കവർക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.