സി.പി.​െഎ എന്ന വിഴുപ്പ്​ സി.പി.എം ചുമക്കേണ്ടതില്ലെന്ന്​ എം.എം. മണി

മലപ്പുറം: സി.പി.എം- സി.പി.​െഎ പ്രശ്​നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ സി.പി.​െഎക്കെതിരെ രൂക്ഷവിമർശനവുമായി വൈദ്യുത മന്ത്രി എം.എം. മണി. സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സി.പി.എമ്മിന് ഇല്ല. തോമസ് ചാണ്ടി വിഷയത്തില്‍ ഹീറോ ചമയാനുള്ള സി.പി.ഐ ശ്രമം മര്യാദ കേടാണ്​. സി.പി.​െഎക്ക്​ മുന്നണി മര്യാദയില്ലെന്നും എം.എം. മണി ആരോപിച്ചു. മലപ്പുറം വണ്ടൂരില്‍ സി.പി.എം ഏരിയ സമ്മേളന സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാർ വിഷയങ്ങളിലുൾ‌പ്പെടെ മുഖ്യമന്ത്രിയെ അറിയിക്കാതെയാണു സി.പി.ഐ നടപടികളെടുത്തതെന്നും മണി ആരോപിച്ചു. 

തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട്​ മന്ത്രിസഭായോഗത്തിൽ സി.പി.​െഎ മന്ത്രിമാർ പ​െങ്കടുക്കാത്തതിനെ തുടർന്നുണ്ടായ വിവാദ വിഷയങ്ങൾ കത്തി നിൽക്കെയാണ്​ മ​ന്ത്രിയുടെ പരാമർശം. തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രി സഭ ബഹിഷ്‌കരിക്കുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നു തന്നെയാണ് ഇപ്പോഴും സി.പി.എം നിലപാട്. സിപിഐക്കെതിരെ ആനത്തലവട്ടം ആനനന്ദന്‍ കടുത്ത വിമര്‍ശനം കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. എന്നാലും ഇതേ സംബന്ധിച്ച്​ പരസ്യ പരാമർശങ്ങൾ വേണ്ടെന്നായിരുന്നു പാർട്ടി നിലപാട്​. ഇതുവകവെക്കാതെയാണ്​ മണിയുടെ പരാമർശം. 

Tags:    
News Summary - CPM Need not Carry CPI Says MM Mani - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT