കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി എ. പീതാംബരെൻറ വീട് സി.പി.എം നേത ാക്കൾ സന്ദർശിച്ചു. ഇരട്ടക്കൊലപാതകത്തിൽ പ്രതിയായതിനെത്തുടർന്ന്, പെരിയ ലോക്ക ൽ കമ്മിറ്റി അംഗമായ പീതാംബരനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. എന്നാൽ, പുറത്താക്കിയെങ്കിലും പാർട്ടി ഒപ്പമുണ്ട് എന്ന് സന്ദേശം നൽകുന്നതായിരുന്നു സന്ദർശനം.
കൊലപാതകത്തെത്തുടർന്ന് കല്യോട്ടും പരിസരങ്ങളിലും തകർക്കപ്പെട്ട സി.പി.എമ്മുകാരുെട വീടുകളും കടകളും സന്ദർശിക്കാനെത്തിയപ്പോഴാണ് പി. കരുണാകരൻ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം പീതാംബരെൻറ വീട്ടിലുമെത്തിയത്.
പ്രതികൾക്ക് പാർട്ടിയുടെ സംരക്ഷണമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി കാസർകോട് വന്ന് പറഞ്ഞതിന് പിന്നാലെയാണ് നേതാക്കളുടെ സന്ദർശനം. പീതാംബരെൻറ അറസ്റ്റിനു പിന്നാലെ പാർട്ടിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. പിന്നാലെ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ പീതാംബരെൻറ വീട്ടിലെത്തി പിന്തുണ അറിയിച്ചത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.