Posted On
date_range Updated On
date_range കൊക്കയിൽ എറിഞ്ഞവർതന്നെ ബജിക്കട തിരിച്ചെടുത്ത് നൽകി; സി.പി.എം നേതാവിന് സസ്പെൻഷൻ
അടിമാലി: കൊക്കയിലേക്ക് വലിച്ചെറിഞ്ഞ ബജിക്കട എറിഞ്ഞവർതന്നെ പൊക്കിയെടുത്തു. സംഘത്തിൽ ഉൾപ്പെട്ട സി.പി.എം നേതാവിനെ പാർട്ടി സസ്പെൻഡ് ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം എ.ജി. രാജീവിനെയാണ് പാർട്ടി ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്തത്.
നിർധന കുടുംബത്തിന്റെ ജീവിതോപാധി തകർക്കുകയും ആഹാര സാധനങ്ങൾ വലിച്ചെറിയുകയും ചെയ്ത സംഭവത്തിൽ കുഞ്ചിത്തണ്ണി ടൗണിലും പരിസരങ്ങളിലും വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് അക്രമം നടത്തിയവർതന്നെ ബജിക്കട കൊക്കയിൽനിന്ന് എടുക്കുകയും നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിക്കുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.