Posted On
date_range Updated On
date_range എം.കെ. രാഘവനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സി.പി.എം ജില്ലാ കമ്മിറ്റി
കോഴിക്കോട്: കോഴിക്കോട് ലോക്സഭ മണ്ഡലം സിറ്റിങ് എം.പിയും യു.ഡി.എഫ് സ്ഥാനാർഥിയുമായ എം.കെ. രാഘവനെതിരെ പ രാതി നൽകുമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി.
രാഘവനെതിരെ ഹിന്ദി വാർത്താ ചാനൽ പുറത്തു വിട്ട ഒളികാമറ ഓപ്പറേഷന് പിന്നിൽ സി.പി.എം ജില്ലാ കമ്മിറ്റിയാണെന്നും സി.പി.എം മാഫിയാ സംഘങ്ങളുമായി ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് പരാതി.
രാഘവൻെറ പ്രസ്താവന പാർട്ടിയെ അപകീർത്തിപ്പെടുത്തിയെന്നും പ്രസ്താവന പിൻവലിക്കണമെന്നും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.